തൃശൂർ: കടയിൽ സൈക്കിൾ നന്നാക്കാൻ എത്തിയ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സൈക്കിൾ കടക്കാരൻ അറസ്റ്റിൽ. ശ്രീനാരായണപുരം കട്ടൻബസാറിന് തെക്ക് വശം സൈക്കിൾ കട നടത്തുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി പുത്തൻചിറയിൽ സുദർശനൻ (42) നെയാണ് മതിലകം പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.
രണ്ട് വർഷമായി ഇയാൾ എമ്മാട് താമസിച്ചു വരികയാണ്. അനിയത്തിയുമായി സൈക്കിൾ നന്നാക്കാൻ എത്തിയ പത്ത് വയസുകാരിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
രണ്ട് വ്യത്യസ്ത സംഭവങ്ങൾ, പൊലീസ് പിടികൂടിയത് വയോധികനെയും യുവാവിനെയും; കൈവശമുണ്ടായിരുന്നത് കഞ്ചാവും എംഡിഎംഎയും!
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]