തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് ഇരു വൃക്കകളും തകരാറിലായ 11 വയസ്സുകാരൻ സുമനസുകളുടെ സഹായം തേടുന്നു. വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഭീമമായ തുക കണ്ടെത്താൻ ഈ നിർധന കുടുംബത്തിന് കഴിയുന്നില്ല. മാതാപിതാക്കൾ രോഗ ബാധിതരായതോടെ വൃക്ക ദാതാവിനെയും കണ്ടെത്തണം.
‘ഡയലിസിസ് റൂം’- പതിനൊന്നു വയസ്സുകാരൻ അഭിഷേക് അവന്റെ കൊച്ചുവീടിന്റെ ഭിത്തിയിൽ കോറിയിട്ടിരിക്കുന്നതാണിത്. സ്കൂളും ക്ലാസ്സ് മുറികളും കൂട്ടുകാരുമെല്ലാം ഓർമ്മചെപ്പിലേക്ക് ചേരേണ്ട കൊച്ചുപ്രായത്തിൽ അഭിഷേകിന്റെ ഓർമകളെല്ലാം ആശുപത്രിയും ഡയലിസിസ് റൂമും ചുറ്റിപ്പറ്റിയാണ്.
ഒന്നാം വയസ്സിൽ തുടങ്ങിയതാണ് ജീവിതം അഭിഷേകിനെ പരീക്ഷിക്കാൻ. ഒരു വയസ്സിൽ ബാധിച്ച നെഫ്രേോട്ടിക് സിൻഡ്രോം പിന്നീട് വൃക്കകളെ ബാധിക്കുകയായിരുന്നു. രണ്ട് വൃക്കകളും തകരാറിലായി. ആഴ്ച്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യണം. ഇനി വൃക്ക മാറ്റിവയ്ക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചിരിക്കുകയാണ്.
കടുത്ത പ്രമേഹ രോഗികളായ മാതാപിതാക്കളിൽ നിന്നും വൃക്ക സ്വീകരിക്കാൻ കഴിയാത്തതോടെ വൃക്ക ദാതാവിനെയും കണ്ടെത്തണം. ബി പോസിറ്റീവ് ആണ് അഭിഷേകിന്റെ രക്ത ഗ്രൂപ്പ്. മകന്റെ മരുന്നിന് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് വൃക്ക മാറ്റി വയ്ക്കുന്നതിന് ആവശ്യമായ വൻ തുക താങ്ങാവുന്നതിലും അപ്പുറമാണ്.
ഒരുപാട് വേദനകളിലൂടെ കടന്നു പോകുമ്പോഴും അച്ഛന്റെയും അമ്മയുടെയും കണ്ണ് നിറയരുതെന്ന് മാത്രമാണ് അഭിഷേകിന്റെ ഏക ആഗ്രഹം. അവൻ കാണാൻ ആഗ്രഹിക്കുന്ന ആ ചിരിക്കായി നമുക്കും കൈകോർക്കാം
MOHANAN T
STATE BANK OF INDIA
BRANCH: KANJIRAMKULAM
ACCOUNT NUMBER: 32963644364
IFSC CODE:SBIN0010704
G PAY NO: 94969 94647
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]