എല്ലാ വർഷവും സെപ്തംബർ 29 ന് ലോക ഹൃദയദിനം ആചരിക്കുന്നു. ഹൃദയ സംബന്ധമായ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. നമ്മുടെ ഹൃദയത്തെ സംരക്ഷിക്കുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. ‘യുസ് ഹാർട്ട് ഫോർ ആക്ഷൻ’ എന്നതാണ് ഈ വർഷത്തെ ദിനത്തിന്റെ തീം എന്നത്. ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ ജീവിതശെെലിയിൽ ചെയ്യേണ്ട ചില കാര്യങ്ങൾ..
വ്യായാമം ശീലമാക്കൂ
ദിവസവും വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണ്. നടത്തം, ജോഗിംഗ്, നീന്തൽ അല്ലെങ്കിൽ സൈക്ലിംഗ് പോലുള്ള വ്യായാമങ്ങൾ ഹൃദയത്തെ ആരോഗ്യകരമാക്കുന്നു.
ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കൂ
ധാന്യങ്ങൾ, പ്രോട്ടീനുകൾ, പഴങ്ങൾ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. പൂരിത കൊഴുപ്പും ട്രാൻസ് ഫാറ്റും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
പുകവലി ഒഴിവാക്കൂ
ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കാൻ പുകവലി ഉപേക്ഷിക്കുക. ഇനി പുകവലിക്കാത്തവർ, പുകവലിക്കുന്നവരുടെ അടുത്തുനിന്ന് മാറിനിൽക്കാൻ ശ്രദ്ധിക്കുക. കാരണം, പാസീവ് സ്മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് കൂടി വരുന്നതായി പഠനങ്ങൾ പറയുന്നു.
ധാരാളം വെള്ളം കുടിക്കുക
ദിവസം ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇത് ആരോഗ്യകരമായ രക്തയോട്ടം നിലനിർത്താനും നിർജ്ജലീകരണം തടയാനും സഹായിക്കുന്നു. ദിവസേനയുള്ള സോഡിയം ഉപഭോഗം 2,300 മില്ലിഗ്രാമായി കുറയ്ക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
സ്ട്രെസ് ഒഴിവാക്കൂ
സമ്മർദ്ദം ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കാം. വ്യായാമം ചെയ്യുക, ധ്യാനിക്കുക, യോഗ ചെയ്യുക, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ അല്ലെങ്കിൽ ഹോബികളിൽ ഏർപ്പെടുക. ഇത് ഹൃദയത്തെ സംരക്ഷിക്കും.
മദ്യപാനം ഉപേക്ഷിക്കൂ
മദ്യപാനം അമിതമായാൽ, രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്.
പുതിനയില വെള്ളം കുടിക്കുന്നത് പതിവാക്കൂ, ഗുണങ്ങൾ പലതാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]