ലണ്ടൻ: കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും മുത്തപ്പൻ സേവസമിതി യുകെയും സഹകരണത്തോടെ നടത്തിയ മുത്തപ്പൻ വെള്ളാട്ട മഹോത്സവത്തിന് പരിസമാപ്തിയായി. കെന്റിലെ ജില്ലിഹമ്മിലുള്ള സ്കൗട്ട്സ് സമ്മേളന കേന്ദ്രത്തിൽ വച്ച് സെപ്തംബർ 28 ശനിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ ഒമ്പത് മണിവരെയാണ് ചടങ്ങുകൾ നടന്നത്. ബ്രിട്ടനിൽ ആദ്യമായാണ് മുത്തപ്പൻ വെള്ളാട്ട മഹോത്സവം നടന്നത്.