കൊച്ചി: ഒളിവിൽ പോകുന്നത് ശരിയായ കാര്യമല്ലെന്ന് ഹേമകമ്മിറ്റിയുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേ നടി നവ്യ നായർ. മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
ലൈംഗികാതിക്രമക്കേസുകളിൽ പെട്ടവർ നിയമത്തെ പേടിച്ച് ഒളിവിൽ പോകുന്നത് ശരിയാണോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനാണ് നവ്യ നായരുടെ പ്രതികരണം. ‘ഒളിവിൽ പോകുന്നത് നല്ലതാണെന്ന് ഞാൻ പറയില്ല. കോടതിയും പൊലീസും ഇടപെട്ട കേസിൽ അതിന്റെതായ തീരുമാനങ്ങൾ അല്ലേ വരേണ്ടത്? ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രം ചോദിക്കാൻ ഞാനിപ്പോൾ പറയാത്തത് ഞാൻ ഒളിച്ചോടുന്നതുപോലെ വ്യാഖാനിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ്.
ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ചോദ്യങ്ങളെക്കാളും ഇത്തരം ചോദ്യങ്ങളാവും കൂടുതലും ഉണ്ടാവുകയെന്നറിയാം. ഒളിച്ചോടി പോകാനൊന്നും ഉദ്ദേശിക്കുന്നില്ല. നിങ്ങൾക്കൊക്കെ എന്താണോ മനസിൽ തോന്നുന്നത് അത് തന്നെയാണ് എനിക്കും തോന്നുന്നതെന്ന് മനസിലാക്കിയാൽ മതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്നെക്കൊണ്ട് എന്തെങ്കിലും പറയിച്ചിട്ട് നിങ്ങൾക്കത് വാർത്തയാക്കണമെങ്കിൽ ചോദിക്കാം. എന്നാൽ ഞാനിവിടെ വന്നിരിക്കുന്നത് അത്ര വാർത്താമൂല്യമില്ലാത്ത, അറിയപ്പെടാൻ സാദ്ധ്യതയില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ്. അതിലേയ്ക്ക് ഇത്തരത്തിലെ ഒരു കാര്യം വലിച്ചിഴച്ചാൽ അതായിപ്പോവും വാർത്ത. അവിടെ മാതംഗി ഫെസ്റ്റിവലും നൃത്തത്തോടുള്ള കമ്മിറ്റ്മെന്റുകൊണ്ടും നമ്മൾ ചെയ്യുന്ന കാര്യങ്ങൾക്ക് വേണ്ടത്ര റീച്ച് കിട്ടാതെ വരും. അതിനാൽ ഇത് കഴിഞ്ഞ് ഞാൻ മറ്റെവിടെയെങ്കിലും വരുമ്പോൾ നിങ്ങൾ അത്തരം ചോദ്യങ്ങൾ ചോദിച്ചാൽ സന്തോഷമായിരിക്കും. നിങ്ങളുടെ അവകാശമാണ് ചോദ്യം ചോദിക്കുകയെന്നത്. മീഡിയയെ ചോദ്യം ചെയ്യാൻ ഞാൻ ഒരിക്കലുമില്ല’-നവ്യ നായർ പറഞ്ഞു.