തിരുവനന്തപുരം: കാലാവധി പൂർത്തിയായ ആയിരകണക്കിന് കെഎസ്ആർടിസി ബസുകളുടെ രജിസ്ട്രേഷൻ കാലാവധി രണ്ട് വർഷത്തേക്ക് നീട്ടി ഗതാഗത വകുപ്പ്. 15 വർഷം പൂർത്തിയായ ബസുകളുടെ കാലാവധിയാണ് നീട്ടിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ ചെയർമാൻ സർക്കാരിനോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം.
അല്ലാത്തപക്ഷം കാലാവധി പൂർത്തിയാക്കിയ 1270 വാഹനങ്ങൾക്ക് (1117 ബസുകളും 153 ബസിതര വാഹനങ്ങൾ) നിരത്തിലിറക്കാൻ കഴിയാത്തത് വൻപ്രതിസന്ധിക്കിടയാകുമെന്നും പൊതുനിരത്തിൽ നിന്നും ഇത്രയും വാഹനങ്ങൾ പിൻവലിക്കേണ്ടി വരുന്നത് കെഎസ്ആർടിസിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും ചെയർമാൻ അറിയിച്ചിരുന്നു. രജിസ്ട്രേഷൻ റദ്ദാക്കുന്ന വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ വാങ്ങുന്നതിനുളള ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല എന്നതും സ്വകാര്യ ബസുകൾക്കുളള കാലാവധി 22 വർഷമായി സർക്കാർ ഉയർത്തി നൽകിയിട്ടുളളതും കൂടി പരിഗണിച്ച് കെഎസ്ആർടിസി വാഹനങ്ങൾക്ക് സൂചന ഒന്ന് പ്രകാരം 2026 വരെ ദീർഘിപ്പിച്ച് നൽകണമെന്ന് ചെയർമാൻ ആവശ്യപ്പെടുകയുണ്ടായി. ഇതോടെയാണ് ഗതാഗത വകുപ്പ് പുതിയ തീരുമാനം പ്രാബല്യത്തിൽ കൊണ്ടുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]