മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ബോഗയ്ന്‍വില്ല’. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഉണ്ട്. ഇതുവരെ പുറത്തിറങ്ങിയ പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നെല്ലാം വെറിട്ടൊരു പ്രമേയമാണ് ബോഗയ്ന്‍വില്ല സമ്മാനിക്കുക എന്ന് ഉറപ്പാണ്.
ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന താരമാണ് ജ്യോതിർമായി. ഒരിടവേളയ്ക്ക് ശേഷം അഭിനയ രംഗത്ത് തിരിച്ചെത്തുന്ന താരത്തിന്റെ ബോഗയ്ന്‍വില്ല ലുക്ക് ഏറെ ശ്രദ്ധനേടുകയാണ്. മുടി പറ്റേ വെട്ടി, മാസ് ലുക്കിലാണ് അടുത്തിടെ പുറത്തിറങ്ങിയ ‘സ്തുതി’ ഗാനത്തിൽ ജ്യോതിർമയി എത്തിയത്. ഒപ്പം ചടുലമായ നൃത്തവും കുഞ്ചാക്കോ ബോബനൊപ്പം ഗാനരംഗത്ത് നടി കാഴ്ചവച്ചിട്ടുണ്ട്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി.
“എന്നാലും ചിങ്ങമാസം വന്നു ചേർന്നാൽ ഡാൻസ് കളിച്ച ജ്യോതിർമയി തന്നെയാണോ ഇത്. എന്തൊരു മാറ്റം, ജ്യോതിർമായി ആറാടുകയാണ് സുഹൃത്തുക്കളെ, ചാക്കോച്ഛന്റെ വെടിച്ചില്ല് ഡാൻസ്, ഇതുപോലെ ഡാൻസ് കളിക്കുന്ന കുഞ്ചാക്കോ ബോബനെ കണ്ടിട്ട് എത്ര നാളായി. മലയാള സിനിമ ശരിക്കും ഈ മനുഷ്യന്റെ ഡാൻസ് ചെയ്യാനുള്ള കഴിവ് ഉപയോഗിക്കുന്നില്ല, ഡാൻസിൽ ഇപ്പോഴും ചാക്കോച്ചനെ അടിക്കാൻ മോളിവുഡിൽ ആരുമില്ല”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
രണ്ട് ദിവസം മുൻപാണ് സ്തുതി എന്ന ഗാനം റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം ലിറിക് വീഡിയോയും പുറത്തുവന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന് ശ്യാം ആണ് സംഗീതം നൽകിയത്. റീൽസുകളിലും ഗാനം ഇടംനേടി കഴിഞ്ഞു. അതേസമയം, ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഹാപ്പി ബർത്ത് ഡേ ‘സാരി ഗേൾ’; ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]