
ന്യൂഡൽഹി: അനധികൃതമായി മദ്യം കടത്തിയ കാറിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഡൽഹിയിലെ നംഗ്ലോയി സ്റ്റേഷനിലെ കോൺസ്റ്റബിളായ സന്ദീപാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടുകൂടിയായിരുന്നു അപകടം. കാറിൽ മദ്യം കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതോടെ പ്രധാന റോഡിൽ പരിശോധനയ്ക്കെത്തിയതായിരുന്നു ഉദ്യോഗസ്ഥൻ.
എതിർദിശയിൽ നിന്നെത്തിയ കാർ തടയാൻ ശ്രമിച്ചെങ്കിലും സന്ദീപിനെ ഇടിച്ച് പത്ത് മീറ്റർ ദൂരം വലിച്ചിഴയ്ക്കുകയായിരുന്നു. മറ്റൊരു കാർ ഉദ്യോഗസ്ഥനെ ഇടിച്ചതായും വിവരമുണ്ട്. മദ്യം കടത്തിയ കാർ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഡ്രൈവർക്കായുളള തെരച്ചിൽ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]