കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും നൽകിയിരിക്കുന്നത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്, പല നടൻമാർക്കെതിരെയും ആരോപണമുന്നയിച്ച ആലുവ സ്വദേശിയായ നടി, കേസെടുത്ത് നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെ തനിക്കെതിരെയും കമിംഗ് സൂൺ എന്ന്, തനിക്കെതിരെയും ചില ആരോപണങ്ങൾ വരുന്നുവെന്ന് സൂചിപ്പിച്ച് ഒരു പോസ്റ്റിട്ടിരുന്നു. അതിന് പിന്നാലെ ചില യൂട്യൂബ് മാധ്യമങ്ങൾ അവരെ സമീപിക്കുകയും അവർ നൽകിയ അഭിമുഖത്തിൽ പറഞ്ഞ പല കാര്യങ്ങളും തന്നെ അപകീർത്തിപ്പെടുന്നതായിരുന്നു എന്ന് ബാലചന്ദ്രമേനോൻ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]