വന്ദേഭാരത് എക്സ്പ്രസ്. Photocourtesy;https://www.facebook.com/SouthernRly
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവെയിൽ വിപ്ലവം തീർത്ത വന്ദേഭാരത് എക്സ്പ്രസ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള വഴിയൊരുങ്ങുന്നു. ചിലി, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഇറക്കുമതി ചെയ്യാൻ ശക്തമായ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഔദ്യോഗികമായുള്ള നടപടികൾ ഭാവിയിൽ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ വിദേശ രാജ്യങ്ങളിലെ ട്രാക്കിലും ഇന്ത്യൻ നിർമ്മിത വന്ദേഭാരത് എക്സ്പ്രസുകൾ ചീറിപ്പായും. നിരവധി കാരണങ്ങൾക്കൊണ്ടാണ് വിദേശ രാജ്യങ്ങളെ വന്ദേഭാരത് ട്രെയിനുകൾ ഇറക്കുമതി ചെയ്യാൻ പ്രേരിപ്പിക്കുന്നത്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
മികച്ച രൂപകൽപ്പനയും ചെലവ് ഫലപ്രാപ്തിയും
കുറഞ്ഞ ചെലവാണ് വന്ദേഭാരതിലേക്ക് വിദേശ രാജ്യങ്ങളെ ആകർഷിക്കാനുള്ള പ്രധാന കാരണം. മറ്റ് രാജ്യങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന സമാന ഫീച്ചറുകളുള്ള ട്രെയിനുകൾക്ക് സാധാരണയായി 160 മുതൽ 180 കോടി രൂപ വരെ വില വരുമ്പോൾ, ഇന്ത്യ വന്ദേ ഭാരത് നിർമ്മിക്കുന്നത് വളരെ കുറഞ്ഞ ചെലവിലാണ്, 120 മുതൽ 130 കോടി രൂപ വരെ മാത്രമാണ് ഇന്ത്യയിൽ നിർമ്മിക്കുന്ന വന്ദേഭാരതിന് ചെലവ്.
നൂറ് കിലോ മീറ്റർ വേഗത കൈവരിക്കാൻ വെറും 52 സെക്കൻഡ് മതിയെന്നത് മറ്റൊരു ആകർഷക ഘടകമാണ്. ജപ്പാനിൽ നിർമ്മിക്കുന്ന ബുള്ളറ്റ് ട്രെയിനിന് ഈ വേഗത കൈവരിക്കാൻ 54 സെക്കന്റോളം എടുക്കുന്നുണ്ട്. മറ്റ് വിദേശ രാജ്യങ്ങളിൽ നിർമ്മിക്കുന്ന ട്രെയിനുകളുടെ രൂപകൽപ്പനയെക്കാൾ മികച്ചതാണ് വന്ദേഭാരത് ട്രെയിനുകളുടേത്. കൂടാതെ, വിമാനത്തേക്കാൾ നൂറിരട്ടി താഴ്ന്ന ശബ്ദ നിലവാരം ഉൽപ്പാദിപ്പിക്കുകയും കുറഞ്ഞ ഊർജ്ജ ഉപഭോഗവും വന്ദേഭാരതിന്റെ മറ്റൊരു പ്രത്യേകതയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]