ശ്രീനഗർ: ജമ്മുകാശ്മീരിൽ സുരക്ഷാസേനയും ഭീകകരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. കഴിഞ്ഞ ദിവസം വൈകിട്ട് ജമ്മുകാശ്മീരിലെ കഠ്വ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു സംഭവിച്ചു. രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. പൊലീസ് സേനയിലെ ഹെഡ്കോൺസ്റ്റബിളായ ബഷീർ അഹമ്മദാണ് കൊല്ലപ്പെട്ടത്. പൊലീസ് സേനയിലെ ഒരു സബ് ഇൻസ്പെക്ടർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
കഠ്വ ജില്ലയിലെ കോഗ്– മണ്ഡലി ഗ്രാമത്തിൽ വച്ചായിരുന്നു ഏറ്റുമുട്ടൽ. ഗ്രാമത്തിലെ ഒരു വീടിനുള്ളിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് സേന മേഖലയിൽ എത്തിയത്. തുടർന്ന് ഭീകരരും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പ്പുണ്ടാകുകയായിരുന്നു. കഠ്വയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. ഇതോടെ ഭീകരർക്കായുളള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് സുരക്ഷാസേന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]