
.news-body p a {width: auto;float: none;}
ന്യൂഡൽഹി: ദയാവധം നിയമവിധേയമാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് അവരുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള നിഷ്ക്രിയ ദയാവധം അനുവദിക്കുന്നതിൽ ഡോക്ടർമാർക്ക് ഉചിത തീരുമാനം കൈകൊള്ളാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് പെരുമാറ്റച്ചട്ടങ്ങളിലാണ് ഈ വ്യവസ്ഥ.
ജീവിതത്തിലേയ്ക്ക് ഇനിയൊരിക്കലും തിരിച്ചുവരാനാവാത്ത വിധം സമീപഭാവിയിൽ മരണമുറപ്പായ രോഗാവസ്ഥയെയാണ് മാറാരോഗമായി കരടുരേഖയിൽ നിർവചിച്ചിട്ടുള്ളത്. ആരോഗ്യമേഖലയിൽ നിന്നടക്കമുള്ളവർ കരടിന്മേൽ ഒക്ടോബർ 20നകം അഭിപ്രായം അറിയിക്കണമെന്നാണ് മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് കേന്ദ്രം മാർഗരേഖ പുറത്തിറക്കിയത്.
അതേസമയം, ദയാവധം സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ വ്യവസ്ഥയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഡോക്ടർമാരെ നിയമക്കുരുക്കിലാക്കുന്ന ചട്ടമാണിതെന്ന് ഐഎംഎ വിമർശിച്ചു. ജീവൻരക്ഷാ സംവിധാനങ്ങൾ നൽകുന്നത് അനാവശ്യമായി കാര്യങ്ങൾ നീട്ടികൊണ്ടുപോകാൻ മാത്രമാണെന്ന പ്രതീതി സമൂഹത്തിലുണ്ടാക്കും. വെന്റിലേറ്റർ ഒഴിവാക്കാൻ നാല് സാഹചര്യങ്ങൾ മാർഗനിർദേശമായി നൽകിയത് അനുചിതമാണ്. ഇക്കാര്യങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും ഐഎംഎ പ്രസിഡന്റ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരടിലെ മറ്റ് നിർദേശങ്ങൾ
72 മണിക്കൂർ നിരീക്ഷണത്തിന് ശേഷവും പുരോഗതി കാണിക്കാത്ത മസ്തിഷ്കാഘാതത്തെയും ദയാവധത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജീവൻരക്ഷാ സംവിധാനങ്ങൾകൊണ്ട് രോഗിക്ക് പ്രയോജനമുണ്ടാകാതിരിക്കുകയും അത് രോഗിയുടെ അന്തസിനെ ഹനിക്കുന്ന തരത്തിൽ വേദനയായി മാറുകയും ചെയ്താൽ രോഗിയുടെ സമ്മതത്തോടെ ഡോക്ടർക്ക് ജീവൻരക്ഷാ സംവിധാനം പിൻവലിക്കാം.
മസ്തിഷ്ക മരണം സംഭവിക്കുകയോ ഏറ്റവും ഉയർന്ന ചികിത്സകൊണ്ട് ഫലമില്ലാത്തവിധം രോഗാവസ്ഥ മൂർച്ഛിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഈയൊരവസ്ഥ തിരിച്ചറിഞ്ഞ് രോഗിയോ ബന്ധുവോ സമ്മതമറിയിച്ചാൽ ദയാവധമാകാം.
ജീവൻ നിലനിൽക്കുമെന്ന് ഉറപ്പിക്കാനാകാത്ത വിധം ഹൃദയാഘാതം സംഭവിച്ചാൽ ഡോക്ടർമാർക്ക് ഉചിതമെന്ന് തോന്നുന്ന സാഹചര്യത്തിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകാതിരിക്കാം.
പ്രായപൂർത്തിയായ രോഗിക്ക് തന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞ് ജീവൻരക്ഷാസഹായം വേണ്ടെന്ന തീരുമാനമെടുക്കാം.
സ്വന്തമായി തീരുമാനമെടുക്കാൻ ശേഷിയില്ലാത്ത രോഗികയുടെ കാര്യത്തിൽ ഏറ്റവും കുറഞ്ഞത് മൂന്ന് ഡോക്ടർമാരെങ്കിലും ഉൾപ്പെട്ട പ്രാഥമിക മെഡിക്കൽ ബോർഡ് രൂപവതകരിച്ച് ജീവൻരക്ഷാ സംവിധാനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാം.
പ്രാഥമിക മെഡിക്കൽ ബോർഡ് കൈക്കൊള്ളുന്ന തീരുമാനം വേറെ മൂന്ന് ഫിസിഷ്യന്മാരടങ്ങിയ സെക്കൻഡറി മെഡിക്കൽ ബോർഡ് പരിശോധിച്ച് ശരിയായ തീരുമാനമാണോയെന്ന് ഉറപ്പുവരുത്തണം.