
.news-body p a {width: auto;float: none;}
ലണ്ടൻ: 500 ഡയമണ്ടുകൾ കൊണ്ട് 18ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട നിഗൂഡ നെക്ലസ് ലേലത്തിന്. ഫ്രഞ്ച് രാജ്ഞിയായ മേരി അന്റോനെറ്റിന്റെ മരണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഡയമണ്ടുകളും ഈ നെക്ലസിലുണ്ടെന്നാണ് പറയപ്പെടുന്നത്. നവംബർ 11ന് ജനീവയിലാണ് ലേലമെന്ന് ഓക്ഷൻ ഹൗസായ സതബീസ് അറിയിച്ചു.
ഒക്ടോബർ 25 മുതൽ ഓൺലൈൻ ലേലം തുടങ്ങും. മൂന്ന് നിരകളിലായാണ് ഡയമണ്ടുകൾ കോർത്തിണക്കിയിട്ടുള്ളത്. ഓരോ നിരയുടെയും അഗ്ര ഭാഗത്ത് ഡയമണ്ട് റ്റാസലുമുണ്ട്. 50 വർഷങ്ങൾക്ക് ശേഷം പൊതുഇടത്ത് പ്രദർശിപ്പിക്കപ്പെട്ട ഈ നെക്ലസിന് ഏകദേശം 18 ലക്ഷം – 28 ലക്ഷം ഡോളർ വരെ ലഭിക്കുമെന്ന് കരുതുന്നു. സാധാരണ 18 ാം നൂറ്റാണ്ടിലെ ആഭരണങ്ങൾക്ക് അഴിച്ചുപണികളും മോടികൂട്ടലും വേണ്ടിവരും.
എന്നാൽ, ജോർജിയൻ കാലഘട്ട നിർമ്മിതിയും ഇത്രയും ഭാരമുള്ളതുമായ ഒരു നെക്ലസ് ഇപ്പോഴും കേടുപറ്റാതെ നിലനിൽക്കുന്നത് അദ്ഭുതമാണെന്ന് അധികൃതർ പറയുന്നു. ദശാബ്ദങ്ങളായി പലരുടെയും കൈകളിൽ ഈ നെക്ലസ് എത്തി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യു.കെയിലെ ഒരു പ്രഭു കുടുംബത്തിന്റെ കൈകളിൽ ഇത് എത്തിപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
1937ൽ ജോർജ് ആറാമന്റെയും 1953ൽ മകൾ എലിസബത്തിന്റെയും കിരീടധാരണച്ചടങ്ങിൽ പ്രഭു കുടുംബത്തിലെ അംഗം ഈ നെക്ലസ് ധരിച്ചെന്ന് കരുതുന്നു. അതേ സമയം, ഈ നെക്ലസിന്റെ ഉത്ഭവം അജ്ഞാതമാണ്. നെക്ലസ് ഡിസൈൻ ചെയ്തത് ആരാണെന്നോ ആർക്ക് വേണ്ടിയാണ് നിർമ്മിച്ചതെന്നോ അറിവില്ല. വിശിഷ്ടമായ ഈ നെക്ലസ് ഏതെങ്കിലും രാജകുടുംബാംഗത്തിന് വേണ്ടിയാകും നിർമ്മിച്ചതെന്ന് കരുതുന്നു.
ഫ്രഞ്ച് വിപ്ലവത്തിന് മുമ്പുള്ള ദശകത്തിലാകാം നിർമ്മിക്കപ്പെട്ടത്. ഫ്രഞ്ച് വിപ്ലവത്തിന്റെ ആവിർഭാവത്തിനും ഒടുവിൽ ലൂയി പതിനാറാമന്റെ ഭാര്യയായ മേരി അന്റോനെറ്റിന്റെ വധശിക്ഷയ്ക്കും കാരണമായി മാറിയ ഡയമണ്ട് നെക്ലസ് അഴിമതി വിവാദവുമായി ഈ നെക്ലസിന് ബന്ധമുണ്ട്. വിവാദ നെക്ലസിലെ ഡയമണ്ടുകൾ ഈ നെക്ലസിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് പറയുന്നു. ഡയമണ്ടുകൾ ഇന്ത്യയിലെ ഗോൽകോണ്ട ഖനിയിൽ കണ്ടെത്തിയതാകാമെന്നും കരുതുന്നു.