ഈ വർഷം റിലീസ് ചെയ്ത് രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെട്ട മഞ്ഞുമ്മൽ ബോയ്സ് എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് പുതിയ അംഗീകരാം. റഷ്യയിലെ കിനോബ്രാവോ ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ നാല് വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. റഷ്യയിലെ സോചിയിലാണ് മേള.
മേളയുടെ റെഡ് കാർപെറ്റ് പ്രദർശനത്തിനമാണ് മഞ്ഞുമ്മൽ ബോയ്സിന് ആദ്യം നടക്കുക. സെപ്റ്റംബർ 30നാണ് ഇത്. ഒക്ടോബർ 1ന് മേളയിലെ പ്രദർശനവും ചിത്രത്തിന് ഉണ്ടായിരിക്കുമെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. മേളയിൽ ഇടം നേടിയ ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും മഞ്ഞുമ്മൽ ബോയ്സിനുണ്ട്.
പ്രധാനപ്പെട്ട ചലച്ചിത്രമേളകളിൽ ഒന്നാണ് കിനോബ്രാവോ. മേളയിൽ ബോക്സ് ഓഫീസുകളിൽ ഒന്നാമതെത്തിയ സിനിമകൾ കൊണ്ടുവരികയും റഷ്യൻ, അന്തർദേശീയ മേഖലകളിൽ ആ സിനിമകൾ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് മേളയുടെ ലക്ഷ്യം.
വീണ്ടും ചടുലമായ നൃത്തച്ചുവടുകളില്‍ ഞെട്ടിക്കാൻ രാം ചരൺ; ‘ഗെയിം ചെയ്ഞ്ചര്‍’ സോംഗ് പ്രമോ
2024 ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് തിയറ്ററുകളിൽ എത്തിയത്. 74-ാം ദിനങ്ങൾ പൂർത്തിയാക്കിയ ശേഷമായിരുന്നു ഒടിടി സ്ട്രീമിംഗ്. ജാന്‍ എ മന് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ചിത്രീകരണ സമയത്തേ അത്യാവശ്യം പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ആദ്യദിനം തന്നെ മസ്റ്റ് വാച്ച് എന്ന അഭിപ്രായം നേടിയതോടെ ചിത്രം തിയറ്ററുകളിലെ കുതിപ്പ് തുടങ്ങി. തമിഴ്നാട്ടിലും മലയാള സിനിമയുടെ സീന്‍ മാറ്റി ഈ ചിത്രം. 50 കോടിക്ക് മുകളില്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രം നേടാനായി മഞ്ഞുമ്മല്‍ ബോയ്സിന്. ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ കയറിയ ഏക മലയാള ചിത്രം കൂടിയാണ് മഞ്ഞുമ്മല്‍ ബോയ്സ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]