
തമിഴിലെ സൂപ്പർ ഹിറ്റ് ഗായകൻ ആന്റണി ദാസൻ വീണ്ടും മലയാളത്തിൽ. ഇത്തവണ അദ്ദേഹം പാടുന്നത് ഒക്ടോബർ നാലിന് റിലീസ് ചെയ്യുന്ന തെക്ക് വടക്ക് എന്ന സിനിമയിലാണ്. വിനായകൻ പാടി ആടുന്ന പാർട്ടി സോംഗ് ആയ കസ കസ ആന്റണി ദാസനാണ് പാടുന്നത്. ഈ ഗാനം ഇപ്പോൾ ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു. ആർഡിഎക്സിനു ശേഷം സാം സി എസ് മലയാളത്തിൽ ഹിറ്റടിച്ച കസ കസ റീലുകളായി സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
ജിഗർതണ്ട, പേട്ട, കാത്തുവാക്കിലെ രണ്ടു കാതൽ, താന ശേർന്ന കൂട്ടം തുടങ്ങി സന്തോഷ് നാരായണൻ, അനിരുദ്ധ് തുടങ്ങി തമിഴിലെ സൂപ്പർ ഹിറ്റ് സംഗീത സംവിധായകരുടെയെല്ലാം പാട്ടുകൾ ആലപിച്ച ആന്റണി ദാസൻ മലയാളത്തിൽ ഗപ്പിയിലും അമ്പിളിയിലും പാടിയ പാട്ടുകളും ജനഹൃദയങ്ങളിൽ ഇപ്പോഴുമുണ്ട്. അമ്പിളിയിലെ ഞാൻ ജാക്സണല്ലടാ, ഗപ്പിയിലെ ഗബ്രിയേലിന്റെ ദർശന സാഫല്യമായ് തുടങ്ങിയവ മലയാളത്തിലെ എവർഗ്രീൻ പട്ടികയിലാണ് ഇടം നേടിയത്.
ആന്റണി ദാസനെ കൂടാതെ ജാസി ഗിഫ്റ്റ്, ജീമോൻ, പ്രസിദ, യദു എന്നിവർക്കൊപ്പം സാം സിഎസും തെക്ക് വടക്കിൽ പാടുന്നുണ്ട്. മ്യൂസിക്കിനും ഹ്യൂമറിനും പ്രാധാന്യമുള്ള സിനിമ വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയുമാണ്. റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ എന്നിവരാണ് ഗാനരചന. ആന്റണി ദാസൻ പാടിയ കസ കസ രചിച്ചത് ലക്ഷ്മിയാണ്. എസ് ഹരീഷിന്റെ രചനയിൽ പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന സിനിമ അൻജന- വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പാണ് നിർമ്മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]