
ബെംഗളൂരു : തമിഴ്നാടുമായി കാവേരി ജലം പങ്കിടുന്നതിനെ എതിർത്ത് കന്നഡ അനുകൂല സംഘടനകൾ സെപ്റ്റംബർ 29 ന് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ കർണാടക ബന്ദ് തുടങ്ങി.
സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്ന് കന്നഡ അനുകൂല പ്രവർത്തകനും മുൻ എംഎൽഎയുമായ വാട്ടാൽ നാഗരാജ് പറഞ്ഞു. നഗരത്തിലെ ടൗൺ ഹാളിൽ നിന്ന് ഫ്രീഡം പാർക്കിലേക്ക് പ്രതിഷേധ യാത്രയും ആസൂത്രണം ചെയ്യുന്നുണ്ട്. പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കർഷക സംഘടനകളും കന്നഡ അനുകൂല പ്രവർത്തകരും സംസ്ഥാനത്തെ പ്രധാന ഹൈവേകൾ ഉപരോധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിനാൽ ബെംഗളൂരു സിറ്റി പോലീസ് 24 മണിക്കൂർ 144 ഏർപ്പെടുത്തി. സെപ്തംബർ 26ന് കർഷകരും മറ്റ് കന്നഡ അനുകൂല സംഘടനകളും ഈ വിഷയത്തിൽ സമരത്തിന് ആഹ്വാനം ചെയ്തെങ്കിലും ഭാഗികമായ പ്രതികരണമാണ് ലഭിച്ചത്.
ബന്ദിനെത്തുടർന്ന് സെപ്റ്റംബർ 29ന് ബെംഗളൂരുവിലും മാണ്ഡ്യയിലും സ്കൂളുകൾക്കും കോളേജുകൾക്കും സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]