
പാകിസ്ഥാൻ : വെള്ളിയാഴ്ച പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹംഗു ജില്ലയിലെ പള്ളിയിലാണ് സ്ഫോടനമുണ്ടായതെന്ന് ദോബ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഷഹ്റാസ് ഖാൻ പറഞ്ഞു.
ജുമാ നമസ്കാരത്തിനിടെയാ ണ് സ്ഫോടനമുണ്ടായതെന്നും സ്ഫോടനം നടക്കുമ്പോൾ 30 മുതൽ 40 വരെ വിശ്വാസികൾ പള്ളിയിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചാവേർ സ്ഫോടനമാണെന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസ് പറഞ്ഞു.
“സ്ഫോടനത്തിന്റെ ആഘാതത്തിൽ പള്ളിയുടെ മേൽക്കൂര തകർന്നു,” ഹാംഗു ജില്ലാ പോലീസ് ഓഫീസർ നിസാർ അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.
ബലൂചിസ്ഥാൻ പ്രവിശ്യയായ മുസ്താങ് ജില്ലയിലെ അൽ ഫലാഹ് റോഡിലെ മദീന മസ്ജിദിന് സമീപമുണ്ടായ ചാവേർ സ്ഫോടനത്തിൽ 52 പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് സ്ഫോടനം നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]