
കമല്ഹാസൻ നായകനാകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഹിറ്റ്മേക്കര് എച്ച് വിനോദാണ് എന്ന റിപ്പോര്‍ട്ട് ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തതാണ്. കെഎച്ച് 233 എന്ന വിശേഷണപ്പേരിലാണ് ചിത്രം ഇപ്പോള്‍ അറിയപ്പെടുന്നത്. നവംബറില്‍ കെഎച്ച് 233ന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സമീപകാലത്ത് മറ്റ് ചിത്രങ്ങളെ പോലെ തന്നെ കമല്‍ഹാസനൊപ്പം കെഎച്ച് 233ല്‍ പാൻ ഇന്ത്യൻ താരങ്ങളും ഉണ്ടാകുമെന്നും റിപ്പോര്ടടുണ്ട്.
ആരൊക്കെയാണ് കമല്‍ഹാസനൊപ്പം വേഷമിടുന്ന ആ താരങ്ങള്‍ എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഒരു മിലിട്ടറി പശ്ചാത്തലത്തിലായിരിക്കും കമല്‍ഹാസന്റെ ചിത്രം ഒരുങ്ങുക. അജിത്ത് നായകനായ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എച്ച് വിനോദുമായി ഉലകനായകൻ കമല്ഹാസൻ കൈകോര്‍ക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. എച്ച് വിനോദിനൊപ്പം കെഎച്ച് 233ന്റെ രചനയിലും കമല്ഹാസൻ പങ്കാളിയാകുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കമല്ഹാസൻ നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് വിക്രമാണ്. കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം വൻ ഹിറ്റായി മാറിയിരുന്നു. സൂര്യയുടെ അതിഥി വേഷവും വിക്രം സിനിമയുടെ വലിയൊരു ആകര്‍ഷണമായിരുന്നു. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവര്‍ മലയാളത്തില്‍ നിന്നും കമല്‍ഹാസന്റെ വിക്രമില്‍ പ്രധാനപ്പെട്ട വേഷങ്ങളില്‍ എത്തിയപ്പോള്‍ വിജയ് സേതുപതി, ഗായത്രി ശങ്കര്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളായി. വിക്രം നിര്‍മിച്ചത് കമല്‍ഹാസന്റെ രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലായിരുന്നു. കമല്‍ഹാൻ നായകനായ വിക്രം എന്ന കഥാപാത്രമായിട്ടായിരുന്നു എത്തിയിരുന്നത്. കമല്ഹാസൻ നിറഞ്ഞാടിയതായിരുന്നു വിക്രം.
അൻപറിവ് ആണ് ‘വിക്രം’ എന്ന ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി. ശബ്ദം സങ്കലനം കണ്ണന് ഗണ്‍പത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് ഗിരീഷ് ഗംഗാധരനാണ്. സംഗീതം അനിരുദ്ധ് രവിചന്ദറായിരുന്നു.
Last Updated Sep 29, 2023, 3:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net