
തിരുവനന്തപുരം: തന്റെ ഇഷ്ട സ്ഥലമായ ഫ്ളോറിഡയിലേക്ക് പോകാനാണ് താന്‍ വീട് വിട്ടിറങ്ങിയതെന്ന് കാട്ടാക്കടയിലെ 13കാരന്. കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ കൈവശം ഉണ്ടായിരുന്നത് 300 രൂപ മാത്രമാണ്. യൂണിഫോം കണ്ട് പേടിച്ചിരിക്കുന്നതിനാല്‍ കുട്ടി മറ്റൊന്നും പറയുന്നില്ലെന്നും വനിത ഉദ്യോഗസ്ഥയെ കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനാണ് ശ്രമമെന്നും പൊലീസ് പറഞ്ഞു.
കാട്ടാക്കട ആനകോട് സ്വദേശിയായ 13കാരനെയാണ് ഇന്ന് പുലര്‍ച്ചെ കാണാതായത്. തന്റെ കളര്‍ പെന്സിലുകള് സുഹൃത്തിന് നല്‍കണമെന്നും താന്‍ പോകുന്നുവെന്നുമാണ് കുട്ടി വീട്ടുകാര്‍ക്കെഴുതിയ കത്തില്‍ എഴുതിയിരുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാട്ടാക്കട പൊലീസ് അന്വേഷണം വ്യാപകമാക്കി. 5.30ന് പട്ടകുളം പ്രദേശത്തെ സിസി ടിവിയില്‍ കുട്ടി കുടയും ചൂടി നടന്നു പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് കണ്ടെത്തിയത്. ബസിലെ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
കനത്ത മഴയില്‍ സബ് ജില്ലാ അത്ലറ്റിക് മീറ്റ്: വിചിത്ര ന്യായവുമായി എഇഒ
തിരുവനന്തപുരം: കനത്ത മഴയത്ത് അത്ലറ്റിക് മീറ്റ് നടത്തി കാട്ടാക്കട എഇഒ. കാട്ടാക്കട സബ് ജില്ലാ സ്കൂള്‍ അത്ലറ്റിക് മീറ്റാണ് ഇന്ന് പെരുമഴയത്ത് ജിവി രാജാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചത്. ഓട്ടമത്സരത്തിലടക്കം പങ്കെടുത്ത കുട്ടികള്‍ വെള്ളം നിറഞ്ഞ ട്രാക്കിലൂടെ നനഞ്ഞ് കുതിര്‍ന്നാണ് ഓടിയത്. 200 ലധികം കുട്ടികളാണ് അത്ലറ്റിക് മീറ്റിനെത്തിയത്. എല്ലാവരും മഴയത്ത് നനഞ്ഞു. നല്ല തണുപ്പും കുട്ടികള്‍ക്ക് അനുഭവപ്പെട്ടു. കനത്ത മഴ രാവിലെ മുതല്‍ പെയ്തിട്ടും കുട്ടികള്‍ നനഞ്ഞ് വിറച്ച് നില്‍ക്കുന്നത് കണ്ടിട്ടും മത്സരം മാറ്റിവെക്കാന്‍ എഇഒ ബീനാകുമാരി തയ്യാറായില്ല. മത്സരങ്ങള്‍ മാറ്റി വച്ചാല്‍ ഗ്രൗണ്ട് ലഭിക്കില്ലെന്നാണ് ഇതിനായി പറയുന്ന ന്യായം.
രാവിലെ മുതല്‍ 400 മീറ്റര്‍, 1500 മീറ്റര്‍, ലോങ് ജംപ് തുടങ്ങിയ മത്സരങ്ങളെല്ലാം മഴയത്താണ് നടത്തിയത്. നനഞ്ഞ് വിറച്ച് നില്ക്കുന്ന കുട്ടികളെ കൊണ്ട് വീണ്ടും വീണ്ടും മത്സരം നടത്തുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇന്നും നാളെയുമായാണ് അത്ലറ്റിക് മീറ്റ് നടക്കുന്നത്. ഒക്ടോബര്‍ ആറ്, ഏഴ് തീയതികളില്‍ റവന്യൂ ജില്ലാ മത്സരങ്ങള്‍ നടക്കുന്നുണ്ട്. അതിന് മുന്‍പ് മത്സരങ്ങള്‍ നടത്തിത്തീര്‍ക്കാനാണ് അധികൃതരുടെ ശ്രമം. മഴയത്ത് കുട്ടികളുടെ ശാരീരിക ക്ഷമത കൃത്യമായി അളക്കാന്‍ സാധിക്കില്ലെന്നത് പോലും പരിഗണിക്കാതെയാണ് എഇഒയുടെ നടപടി. നിരവധി അധ്യാപകരും രക്ഷിതാക്കളും പരാതിയുമായി സമീപിച്ചപ്പോഴും മത്സരങ്ങള്‍ തീര്‍ക്കണ്ടേയെന്ന ചോദ്യമാണ് എഇഒ ഓഫീസിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]