
പ്രശസ്ത അമേരിക്കൻ പോപ്താരമായ ബ്രിറ്റ്നി സ്പെയേഴ്സിന്റെ ജീവൻ അപകടത്തിലാണെന്ന ആശങ്കയില്‍ പരിശോധന നടത്തി പൊലീസ്. കത്തി കൊണ്ടുള്ള അപകടകരമായ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് താരത്തിന്റെ വീട്ടില്‍ പൊലീസ് പരിശോധനയ്ക്കായി എത്തിയത്.
നാല്പത്തിയൊന്നുകാരിയായ ബ്രിറ്റ്നി ബൈപോളാര്‍ എന്ന രോഗത്തിനടിമയാണ്. ഇവര്‍ക്ക് മൂര്‍ച്ചയുള്ള ആയുധങ്ങളോട് താല്പര്യമുള്ളതായി ഇവര്‍ തന്നെ നേരത്തെ സൂചിപ്പിച്ചിട്ടുള്ളതാണ്. ഇവരുടെ പല വീഡിയോകളും ചിത്രങ്ങളും നിരീക്ഷിച്ചാലും ഇക്കാര്യം വ്യക്തമാകും.
ഇത്തരം വസ്തുതകളെല്ലാം നിലനില്‍ക്കെയാണ് രണ്ട് വലിയ കത്തിയുപയോഗിച്ച് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ബ്രിറ്റ്നി പങ്കിട്ടത്. ഇതോടെ ഉത്കണ്ഠയിലായ, ബ്രിറ്റ്നിയുടെ ചില ആരാധകരാണ് പൊലീസില്‍ വിവരമറിയിച്ചത്.
എന്നാല്‍ പൊലീസ് ഇവരുടെ വീട്ടിലെത്തിയപ്പോള്‍ ഇവര്‍ക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് മനസിലാക്കി തിരികെ പോവുകയായിരുന്നു. താൻ നൃത്തം ചെയ്യാനുപയോഗിച്ചിരിക്കുന്ന കത്തികള്‍ യഥാര്‍ത്ഥ കത്തികളല്ലെന്നാണ് ബ്രിറ്റ്നി പറയുന്നത്.
പിന്നീട് വീണ്ടും ഇതെക്കുറിച്ച് വിശദമായി പറഞ്ഞുകൊണ്ട് ബ്രിറ്റ്നി മറ്റൊരു വീഡിയോ കൂടി പങ്കുവച്ചിരുന്നു. കത്തി യഥാര്‍ത്ഥമല്ല, ആരും ഭയപ്പെടേണ്ടതില്ല, താൻ പ്രിയതാരം ഷാക്കിറയെ അനുകരിച്ചുകൊണ്ട് നൃത്തം ചെയ്യാൻ ശ്രമിച്ചതാണ് എന്നെല്ലാമാണ് ബ്രിറ്റ്നി കുറിച്ചത്.
സ്വകാര്യജീവിതത്തില്‍ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് താരം. പങ്കാളിയായിരുന്ന നടനും മോഡലുമായ സാം അസ്ഗറി വിവാഹമേചനക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണിപ്പോള്‍. ഇരുപത്തിയൊമ്പതുകാരനുമായി ഒരു വര്‍ഷം നീണ്ട ദാമ്പത്യമേ ബ്രിറ്റ്നിക്ക് ഉണ്ടായുള്ളൂ.
ഇതും ഇവരെ മാനസികമായി തകര്‍ത്തിരിക്കുന്നു എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അങ്ങനെ താരം എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നും ആരാധകര്‍ ഭയപ്പെടുന്നു എന്നതാണ് സത്യം.
ബൈപോളാര്‍ രോഗികളിലാണെങ്കില്‍ നല്ലൊരു വിഭാഗം പേര്‍ക്കും സ്വന്തം ശരീരം മുറിപ്പെടുത്തുകയോ അപകടപ്പെടുത്തുകയോ ചെയ്യുന്ന സ്വഭാവമുണ്ടാകാം. താൻ ബൈപോളാര്‍ രോഗത്തിന് ചികിത്സയെടുക്കുന്നയാളാണെന്ന് മുമ്പ് ബ്രിറ്റ്നി തന്നെ വ്യക്തമാക്കിയിട്ടുള്ള സ്ഥിതിക്ക് ഇക്കാര്യത്തിലും ഏവര്‍ക്കും ആശങ്കയുണ്ട്.
ബ്രിറ്റ്നി നൃത്തം ചെയ്യുന്ന വീഡിയോ:-
Also Read:- യുവത്വം നിലനിര്‍ത്താൻ ഈ കോടീശ്വരൻ ദിവസവും കഴിക്കുന്നത് 111 ഗുളികകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Sep 29, 2023, 2:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]