
ന്യൂദല്‍ഹി- ഒക്ടോബര്‍ മാസത്തിലെ 31 ദിവസത്തില്‍ 16 ദിവസവും ഇന്ത്യയില്‍ ബാങ്കുകളുണ്ടാവില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ബാങ്ക് അവധി പട്ടികയിലാണ് ഒക്ടോബര്‍ റെക്കോര്‍ഡ് ചുവപ്പുമായി നില്‍ക്കുന്നത്. പൊതു അവധികള്‍ക്ക് പുറമേ ചില പ്രാദേശിക അവധി ദിവസങ്ങളും ഇതില്‍ ഉള്‍പ്പെടും.
സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ തങ്ങളുടെ സംസ്ഥാനത്ത് ഏതൊക്കെ ദിവസങ്ങളിലാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതെന്ന് മുന്‍കൂട്ടി അറിഞ്ഞുവെക്കുന്നത് ഉപകാരമാകും.
ഒക്ടോബര്‍ ഒന്നാം തിയ്യതി ഞായറാഴ്ചയില്‍ തുടങ്ങി രണ്ടാം തിയ്യതി ഗാന്ധി ജയന്തിയും പിന്നീട് മഹാലയ, കതി ബിഹു, ദുര്‍ഗാ പൂജ, ദസറ, ലക്ഷ്മി പൂജ, സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം എന്നിവയെല്ലാം കടന്നുവരുന്നു.
ഒക്ടോബര്‍ 2 തിങ്കള്‍ ഗാന്ധി ജയന്തി പൊതു അവധി, 14 ശനി മഹാലയ കൊല്‍ക്കത്തയില്‍ അവധി, 18 ബുധന്‍ കതി ബിഹു അസമില്‍ അവധി, 21 ശനിയാഴ്ച ദുര്‍ഗാ പൂജ (മഹാ സപ്തമി) ത്രിപുര, അസം, മണിപ്പൂര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ അവധി, 23 തിങ്കള്‍ ദസറ (മഹാനവമി/ ആയുധ പൂജ/ ദുര്‍ഗാപൂജ)/ വിജയ ദശമി- ത്രിപുര, കര്‍ണാടക, ഒറീസ, തമിഴ്നാട്, അസം, ആന്ധ്രാപ്രദേശ്, കാണ്‍പൂര്‍, കേരളം, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ അവധി, 24 ചൊവ്വ ദസറ (വിജയ ദശമി) ആന്ധ്രാപ്രദേശ്, മണിപ്പൂര്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും അവധി,
25 ബുധന്‍ ദുര്‍ഗാ പൂജ (ദസൈന്‍) സിക്കിമില്‍ അവധി, 26 വ്യാഴം ദുര്‍ഗാ പൂജ (ദസൈന്‍) സിക്കിം, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ അവധി, 27 വെള്ളി ദുര്‍ഗ്ഗാ പൂജ (ദസൈന്‍) സിക്കിമില്‍ അവധി, 28 ശനി ലക്ഷ്മി പൂജ ബംഗാളില്‍ അവധി, 31 ചൊവ്വ സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ജന്മദിനം ഗുജറാത്തില്‍ അവധി ഇതുകൂടാതെ 1, 8, 15, 22, 29 തിയ്യതികളിലെ ഞായറാഴ്ചകളിലും ്അവധിയാകും. 2023 September 29
India
bank
holiday
ഓണ്‍ലൈന്‍ ഡെസ്ക്
title_en:
Banks will be closed for half a month in India
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]