
കൊല്ലം-കടയ്ക്കൽ ചാണപ്പാറയിൽ സൈനികനെ ആക്രമിച്ച് ചാപ്പ കുത്തിയെന്ന വ്യാജപരാതിയിൽ തുടക്കം മുതൽ സംശയം തോന്നിയിരുന്നുവെന്ന് നാട്ടുകാർ. പോപ്പുലർ ഫ്രണ്ടിന് യാതൊരു സ്വാധീനവും ഇല്ലാത്ത ഒരു സ്ഥലത്ത് ഇങ്ങനെയൊരു അക്രമം നടന്നുവെന്ന് പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും സംശയം തോന്നി. അന്ന് രാത്രി അസ്വാഭാവികമായി ആരും കാണുകയോ കേൾക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ ആക്രമിക്കപ്പെട്ട ഷൈൻ നാട്ടുകാർക്കിടയിൽ നല്ല പേരുള്ള ആളായതിനാൽ ആകെ ആശയക്കുഴപ്പത്തിലായിരുന്നുവെന്നും ഒടുവിൽ പോലീസ് സത്യം തെളിയിച്ചപ്പോൾ ഞെട്ടിപ്പോയെന്നും നാട്ടുകാർ പറയുന്നു.
കേസിൽ ഉൾപ്പെട്ട പട്ടാളക്കാരൻ ഷൈനും സുഹൃത്ത് ജോഷിയും നാട്ടുകാർക്കിടയിൽ നന്നായി ഇടപെടുന്ന ആൾക്കാരാണ്. എന്നാൽ ഇവർ പറയുന്ന ഈ സംഭവം നടന്നചാണപ്പാറ എന്ന ഈ ഗ്രാമം ഒരു സിപിഐ സ്വാധീനമേഖലയാണ്. സി.പി.ഐയാണ് ഈ വാർഡും പഞ്ചായത്തുമെല്ലാം ഭരിക്കുന്നത്. ഇവിടെ പോപ്പുലർ ഫ്രണ്ടിന് യാതൊരു സ്വാധീനവുമില്ല. ഇങ്ങനെയൊരു പരാതിയും വാർത്തയും അറിഞ്ഞപ്പോൾ തന്നെ ഞങ്ങൾ നാട്ടുകാർക്ക് ആർക്കും ഇക്കാര്യം വിശ്വസിക്കാനായില്ല. ആ സംശയം ശരിവച്ചു കൊണ്ടുള്ള അന്വേഷണ റിപ്പോർട്ടാണ് പിന്നീട് പുറത്തു വന്നത്. ഇക്കാര്യത്തിൽ കേരള പോലീസ് മാതൃകാപരമായ അന്വേഷണമാണ് നടത്തിയത്. ഷൈൻ ഇങ്ങനെയൊരാളാണ് എന്ന് ഞങ്ങൾക്ക് ഒരിക്കലും തോന്നിയില്ല. രാത്രിയായാൽ വലിയ ആൾതിരക്കില്ലാത്ത സ്ഥലമാണ് ഇത്. എന്നാൽ മറ്റു തരത്തിലുള്ള ഒരു സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും ഇവിടെ നടന്നിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]