
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അവസാന മിനിറ്റിൽ മാറ്റവുമായി ടീം ഇന്ത്യ. പരിക്കേറ്റ ഓൾറൗൻണ്ടർ അക്ഷർ പട്ടേലിന് പകരം ആർ അശ്വിനെ ടീമിൽ ഉൾപ്പെടുത്തി. ഏഷ്യാ കപ്പ് ടൂർണമെന്റിനിടെയാണ് അക്ഷർ പട്ടേലിനു പരുക്കേറ്റത്. ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുന്നതിനുള്ള അവസാന ദിനമായിരുന്നു ഇന്ന്. പരിക്കേറ്റ അക്ഷറിന് മൂന്നാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. തുടർന്നാണ് അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയത്.
ഓസ്ട്രേലിയൻ പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങൾ കളിച്ച അശ്വിൻ നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു. 2018-ന് ശേഷം വെറും നാല് ഏകദിനങ്ങൾ മാത്രമാണ് അശ്വിൻ കളിച്ചിട്ടുള്ളത്. 2011ലും 2015ലും ഇന്ത്യയ്ക്കായി ലോകകപ്പ് കളിച്ച 37കാരനായ അശ്വിൻ, 2105ൽ എട്ട് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. . അശ്വിന്റെ കരിയറിലെ മൂന്നാം ഏകദിന ലോകകപ്പാണിത്. ടീമിലെടുത്തതോടെ അശ്വിൻ ടീമിനൊപ്പം ഗുവാഹാട്ടിലേക്ക് തിരിച്ചു. സെപ്റ്റംബർ 30-ന് ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം.
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ഷാർദൂൽ ഠാക്കൂർ, ആർ.അശ്വിൻ, ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.
Story Highlights: ODI World Cup: Ashwin replaces injured Axar Patel in India’s final squad
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]