

മാക്കൂട്ടം ചുരം റോഡില്‍ യുവതിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ട്രോളി ബാഗില്‍ തള്ളിയ സംഭവം; മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയ ചുരിദാറിന്റെ ചിത്രം പുറത്തുവിട്ട് പൊലീസ്; ഇന്നോവാ കാര്‍ നമ്പര്‍ വ്യാജമെന്ന് കണ്ടെത്തി; അന്വേഷണം പ്രതിസന്ധിയില്‍….!
കണ്ണൂര്‍: മാക്കൂട്ടം ചുരംറോഡില്‍ പെരുമ്പാടിയില്‍ ട്രോളില്‍ ബാഗില്‍ വെട്ടിനുറുക്കികഷ്ണങ്ങളായി കണ്ടെത്തിയ യുവതിയുടെ മൃതദേഹം ഇനിയും വീരാജ്പേട്ട പൊലിസ് നടത്തിയ അന്വേഷണത്തില്‍ തിരിച്ചറിയാനായില്ല.
ഇതിനിടെ മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയ ചുരിദാറിന്റെ ചിത്രം വീരാജ്പേട്ട പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഈ ചുരിദാറിനെകുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവരര് അറിയിക്കണമെന്ന് പൊലിസ് അഭ്യര്‍ത്ഥിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സെപ്റ്റംബര്‍ 18-നാണ് മൂന്ന് അമേരിക്കൻ ട്രാവലര്‍ ട്രോളി ബാഗുകളിലായി മുറിച്ചു കഷ്ണമാക്കിയ നിലയില്‍ യുവതിയുടെ രണ്ടാഴ്ച്ചത്തെ പഴക്കമുള്ള ദുര്‍ഗന്ധം പൊലിസ് കണ്ടെത്തിയത്. വനംവകുപ്പ് നിയോഗിച്ച പ്ളാസ്റ്റിക്ക് ശേഖരണ സംഘം വനത്തില്‍ ജോലി ചെയ്തു
കൊണ്ടിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം തള്ളാനുപയോഗിച്ച ഇന്നോവ കാറിന്റെ ചിത്രം സി.സി.ടി.വി ക്യാമറകളില്‍ നിന്നും ലഭിച്ചുവെങ്കിലും ഇതിന്റെ നമ്പര്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]