
മുംബൈ- ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന് നാല് പേര് ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന 34 കാരന്റെ പരാതിയില്‍ മുംബൈ പോലീസ് കേസെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പരാതിക്കാരനായ സിദ്ധാര്‍ത്ഥ് അംഗുരെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കണ്ടിവാലി ഈസ്റ്റിലെ ഗോകുല്‍നഗറില്‍ രാത്രി 11.45 ഓടെയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ജയ് ശ്രീറാം എന്ന് വിളിക്കണമെന്ന് ആവശ്യപ്പെട്ട് നാല് പേര് തന്നെ തടഞ്ഞുവെന്ന് അംഗുരെ പോലീസിനോട് പറഞ്ഞു.
മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ അംഗുരെയെ മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി പ്രഥമവിവര റിപ്പോര്‍ട്ട് പറയുന്നു.
തന്നെ നാല് പേര് ചേര്‍ന്ന് റോഡിലേക്ക് വലിച്ചിഴച്ചുവെന്നും ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് അംഗുരെ അവകാശപ്പെട്ടു. സഹോദരനും ബന്ധുവും ചേര്‍ന്നാണ് പരാതിക്കാരനെ രക്ഷപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് ചികില്‍സയ്ക്കായി സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം സംബന്ധിച്ച് അംഗുരെ കുരാര്‍ പോലീസിനെ സമീപിച്ചത്.
സൂരജ് തിവാരി, അരുണ്‍ പാണ്ഡെ, പണ്ഡിറ്റ്, രാജേഷ് റിക്ഷാവാല എന്നിവരെയാണ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
2023 September 28
India
assault
jai sri ram
title_en:
FIR registered as man claims assault for refusing to chant 'Jai Shri Ram'
related for body:
പെണ്‍കുട്ടിയുടെ ഭയാനക ദൃശ്യങ്ങള്‍ പുറത്തുവന്നിട്ട് മൂന്നു ദിവസം; പോലീസ് ഇരുട്ടില്‍ തപ്പുന്നു
യുവതിയെ മര്‍ദിക്കുന്ന വീഡിയോ വൈറലായി, സ്പാ ബിസിനസ് പങ്കാളി ഒളിവില്‍
വയനാട്ടില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അമ്മാവന് ഒളിവില്‍
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]