
ന്യൂഡൽഹി: കർഫ്യൂ ലംഘിച്ച് മണിപ്പൂർ സംസ്ഥാന മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതകവും ബാറ്റണും പ്രയോഗിച്ചു. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റു.
ഈ സമയം സംസ്ഥാന തലസ്ഥാനമായ ഇംഫാലിലെ വീട്ടിൽ ബിരേൻ സിംഗോ കുടുംബാംഗങ്ങളോ ഉണ്ടായിരുന്നില്ലെന്ന് മണിപ്പൂരിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
“ആളുകൾ കർഫ്യൂ ഓർഡറുകൾ ലംഘിക്കുന്നു, അവരെ തടയാൻ ബലം പ്രയോഗിക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നു, ” ഉദ്യോഗസ്ഥൻ പറഞ്ഞു
ബുധനാഴ്ച ജനക്കൂട്ടം ഭരണകക്ഷിയായ രാഷ്ട്രീയ പാർട്ടിയുടെ ഓഫീസ് തകർക്കുകയും രണ്ട് പോലീസ് സ്റ്റേഷനുകൾക്കു നേരെ പെട്രോൾ ബോംബ് എറിയുകയും ചെയ്തിരുന്നു.