

First Published Sep 28, 2023, 9:02 PM IST
വിട്ടുമാറാത്ത ദഹനക്കേടാണ് പലരുടെയും പ്രശ്നം. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ, മലബന്ധം തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ നിസാരമായി കാണരുത്. വിട്ടുമാറാത്ത ദഹനക്കേടിന്റെ കൃത്യമായ കാരണം പലപ്പോഴും വ്യക്തമല്ല. കൃത്യമായ കാരണം കണ്ടെത്തി ചികിത്സ തേടുന്നതാണ് ഉത്തമം.
ചില ഔഷധങ്ങൾ പരമ്പരാഗതമായി ദഹനപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും വിട്ടുമാറാത്ത ദഹനക്കേട് ചികിത്സിക്കാൻ ഏതെങ്കിലും ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിന്റെ ഉപദേശം തേടുന്നതാണ് ഉത്തമം.
എന്തായാലും ദഹനക്കേടിനെ തടയാന്‍ സഹായിച്ചേക്കാവുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
മഞ്ഞളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ദഹനക്കേട് ഇല്ലാതാക്കാൻ സഹായിക്കും. അതിനാല്‍ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തുന്നത് ദഹനക്കേടിനെ തടയാന്‍ സഹായിച്ചേക്കാം.
രണ്ട്…
കുരുമുളകാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനക്കേടിന്റെ ലക്ഷണങ്ങൾ ലഘൂകരിക്കാന്‍ ഇവയും സഹായിക്കും.
മൂന്ന്…
ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ഓക്കാനം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനുമൊക്കെ സഹായിക്കും.
നാല്…
പെരുംജീരകം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ തുടങ്ങിയവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും പെരുംജീരകം ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അഞ്ച്…
കറുവപ്പട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്യാസ് കുറയ്ക്കാനും വയറുവേദനയെ ലഘൂകരിക്കാനും ദഹനം മെച്ചപ്പെടുത്താനും കറുവപ്പട്ട ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Last Updated Sep 28, 2023, 9:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]