
കർണാടക :ചൊവ്വാഴ്ച സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ ബന്ദ് ആചരിച്ചതിന് ശേഷം കാവേരി ജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 29 വെള്ളിയാഴ്ച കർണാടക സംസ്ഥാനമൊട്ടാകെ മറ്റൊരു ബന്ദ് ആഹ്വനം ചെയ്തു.
കന്നഡ ഒക്കൂട്ട നേതാവ് വട്ടാൽ നാഗരാജിന്റെ നേതൃത്വത്തിലാണ് ബന്ദ് നടക്കുക. വെള്ളിയാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ബന്ദ് ആചരിക്കാനാണ് തീരുമാനം.
ബെംഗളൂരു മെട്രോ, ബാങ്കുകൾ,
ആശുപത്രികൾ,ഫാർമസികൾ എന്നിവ വെള്ളിയാഴ്ച തുറന്ന് പ്രവർത്തിക്കും. സർക്കാർ ഓഫീസുകളും വെള്ളിയാഴ്ച സാധാരണപോലെ പ്രവർത്തിക്കും.
എല്ലാ മാളുകളും കടകളും അടഞ്ഞുകിടക്കും. വഴിയോര കച്ചവടക്കാരെയും റോഡുകളിൽ ഭക്ഷണം വിൽക്കാൻ അനുവദിക്കില്ല.
സ്കൂളുകളും കോളേജുകളും വെള്ളിയാഴ്ച അടച്ചിടാൻ സാധ്യതയുണ്ട്,
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]