

First Published Sep 28, 2023, 7:23 PM IST
നിങ്ങളുടെ ഹൃദയത്തെക്കുറിച്ച് നിങ്ങള്‍ക്ക് കരുതലുണ്ടോ? ലോക ഹൃദയ ദിനം 2023 (World Heart Day 2023) സെപ്റ്റംബര്‍ 29-നാണ്. ‘നമ്മുടെ ഹൃദയത്തെ അറിയുക’ എന്നതാണ് ഇത്തവണത്തെ ലോക ഹൃദയ ദിനത്തിന്റെ പ്രമേയം. “USE ❤️ KNOW ❤️” (ഹൃദയം ഉപയോഗിക്കൂ ഹൃദയത്തെ അറിയൂ) എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം.
ഇന്ത്യയിലെ തന്നെ ഏറ്റവും നവീനമായ കാര്‍ഡിയാക് കെയര്‍ സംവിധാനമുള്ള സ്ഥാപനമാണ് കിംസ്ഹെൽത്ത് (KIMSHEALTH). ഏറ്റവും മികച്ച കാര്‍ഡിയോളജിസ്റ്റുകളും ഹൃദയശസ്ത്രക്രിയ വിദഗ്ധരും ചേര്‍ന്ന സംഘം 20 വര്‍ഷമായി ഈ മേഖലയിലെ ഏറ്റവും മികച്ച സേവനമാണ് കിംസ്ഹെൽത്തിലൂടെ നൽകുന്നത്.
സാങ്കേതിക തികവാര്‍ന്ന ചികിത്സാരീതികള്‍, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള രോഗ നിര്‍ണ്ണയം, മികച്ച ഹൃദയ പരിശോധനാ സൗകര്യങ്ങള്‍, ഹൃദയ ചികിത്സയിൽ ഏറ്റവും ഉയര്‍ന്ന വിജയശതമാനം എന്നിവ കിംസ്ഹെൽത്തിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കാര്‍ഡിയാക് സയൻസസിന്റെ പ്രത്യേകതയാണ്.
എന്തുകൊണ്ട് ഹൃദയ ചികിത്സയിൽ കിംസ്ഹെൽത്ത്?
അനുഭവസമ്പത്ത് തന്നെയാണ് കിംസ്ഹെൽത്തിനെ വ്യത്യസ്തമാക്കുന്നത്. 150 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമാണ് കിംസ്ഹെൽത്തിലെ കാര്‍ഡിയോളജിസ്റ്റുകളും ഹൃദയ ചികിത്സാ വിദഗ്ധരും നൽകുക. ഹൃദയ സംബന്ധമായ എല്ലാ ചികിത്സകളും – ഡയഗ്നോസ്റ്റിക്, ഇന്റര്‍വെൻഷനൽ, തെറാപ്യൂട്ടിക്, പ്രിവന്റീവ് – കിംസ്ഹെൽത്തിൽ ലഭ്യമാണ്. ഔട്ട്പേഷ്യന്റ്, ഇൻപേഷ്യന്റ്, ഇന്‍വെസ്റ്റിഗേറ്റീവ് – ഇന്റര്‍വെൻഷനൽ സൗകര്യങ്ങള്‍ എല്ലാത്തരത്തിലുള്ള ചികിത്സയും ഉറപ്പാക്കുന്നു. സബ്സ്പെഷ്യാലിറ്റി ക്ലിനിക്കുകളിലൂടെ ഹാര്‍ട്ട് ഫെയിലിയര്‍, അറിത്മിയ, പീഡിയാട്രിക് കാര്‍ഡിയോളജി, കാര്‍ഡിയോമയോപതി രോഗികള്‍ക്ക് ചികിത്സ നേടാനാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജൻസി സിസ്റ്റം, പ്രൈമറി ആൻജിയോപ്ലാസ്റ്റി ചികിത്സയും സാധ്യമാക്കുന്നു.
അത്യാധുനിക സൗകര്യങ്ങള്‍
സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് എന്ന് വിശേഷിപ്പിക്കാവുന്ന സൗകര്യങ്ങളാണ് കിംസ്ഹെൽത്ത് നൽകുന്നത്. ഏറ്റവും അത്യാധുനിക ഉപകരണങ്ങള്‍ രോഗനിര്‍ണയത്തിന് ഉപയോഗിക്കുന്നതിലൂടെ രോഗിക്ക് കൃത്യമായ ചികിത്സ ഉറപ്പാകുന്നു. 18 കിടക്കകളുള്ള ഐ.സി.സി.യു. കെയര്‍, മൂന്ന് സ്പെഷ്യലിസ്റ്റ് കത്തീറ്ററൈസേഷൻ ലാബുകള്‍, അതിനൂതന സര്‍ജിക്കൽ തീയേറ്ററുകള്‍, ECMO, ശസ്ത്രക്രിയ കഴിഞ്ഞുള്ള പരിചരണത്തിന് പ്രത്യേക യൂണിറ്റുകള്‍ എന്നിവ കിംസ്ഹെൽത്തിലെ പ്രത്യേകതകളാണ്.
സമഗ്ര ചികിത്സ, സമ്പൂര്‍ണ പരിചരണം
കിംസ്ഹെൽത്ത് ഉറപ്പുവരുത്തുന്നത് സമഗ്രമായ ചികിത്സാരീതികളാണ്. നോൺഇൻവേസീവ് ചികിത്സകള്‍, സങ്കീര്‍ണ ശസ്ത്രക്രിയകളും കൈകാര്യം ചെയ്യുന്നു. കാര്‍ഡിയാക് ഡയഗ്നോസ്റ്റിക്സ്, ഇന്റര്‍വെൻഷനൽ കാര്‍ഡിയോളജിയും ഇലക്ട്രോ ഫിസിയോളജിയും, കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റിങ്, വാൽവ് റീപ്ലേസ്മെന്റ്, മിനിമലി ഇൻവേസീവ് സര്‍ജറി, TAVI & ഡിവൈസ് ക്ലോഷർ (ASD, VSD, PFO) എന്നിങ്ങനെ എല്ലാ അത്യാധുനിക ഹൃദയ ചികിത്സാരീതികളും കിംസ്ഹെൽത്തിൽ ലഭ്യമാകും.
ഈ ചികിത്സാരീതികളിലൂടെ നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും സങ്കീര്‍ണമായ മെഡിക്കൽ പ്രൊസീജ്യറുകളും കുറ്റമറ്റ രീതിയിൽ കിംസ്ഹെൽത്ത് നടത്തും. എമര്‍ജൻസി ആൻജിയോഗ്രാം & ഇന്റര്‍വെൻഷൻ, കൊറോണറി ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, സ്റ്റെന്റിങ്, പേസ്മേക്കര്‍ ഇംപ്ലാന്റേഷൻ (ടെംപററി, പെര്‍മനന്റ്), ഇലക്ട്രോഫിസിയോളജിക്കൽ സ്റ്റഡീസ് & റേഡിയോഫ്രീക്വൻസി അബ്ലേഷൻസ്, ബലൂൺ മൈട്രൽ വാൽവുലോപ്ലാസ്റ്റി & ബലൂൺ പൾമണറി വാൽവുലോപ്ലാസ്റ്റി, കാര്‍ഡിയാക് ഫെയിലിയര്‍ ക്ലിനിക്, മിനിമലി ഓപ്പൺ, ഇൻവേസീവ് രീതികളിൽ ഹാര്‍ട്ട് വാൽവ് റിപ്പയറും റീപ്ലേസ്മെന്റും, യൂണിപോര്‍ട്ടൽ VATS, എൻഡോസ്കോപിക് വെയിൻ & റേഡിയൽ ആര്‍ട്ടറി ഹാര്‍വെസ്റ്റിങ്, കരോറ്റിഡ് എൻഡാര്ടെറക്ടമി, കോംപ്ലക്സ് അയോട്ടിക് സര്‍ജറി, വെൻട്രിക്കുലര്‍ സെപ്റ്റൽ റപ്ച്ചര്‍ റിപ്പയര്‍, വീഡിയോ മീഡിയാസ്റ്റിനോസ്കോപ്പി തുടങ്ങിയവയാണ് പ്രധാനമായും കിംസ്ഹെൽത്തിൽ ചെയ്യുന്ന പ്രൊസീജ്യറുകള്‍.
‘ഹൃദയത്തിൽ കരുത്തരാണ് ഞങ്ങള്‍’എന്നതാണ് കിംസ്ഹെൽത്തിന്റെ ഹാഷ്ടാഗ്. ലോക ഹൃദയ ദിനത്തിൽ നിങ്ങളുടെ ഹൃദയത്തെ പരിചരിക്കൂ, അടുത്തറിയൂ. കിംസ്ഹെൽത്തിലെ കാര്‍ഡിയാക് സയൻസസ് വകുപ്പിനെക്കുറിച്ച് കൂടുതലറിയാനും ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ക്കും വിളിക്കാം – 0471 4711000, 2941000.
Last Updated Sep 28, 2023, 7:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]