
പമ്പ: മണ്ഡലകാല തീർത്ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയിലെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി പമ്പയിൽ യോഗം ചേർന്നു. പമ്പയിലെ അവലോകന യോഗത്തിൽ പങ്കെടുത്ത മന്ത്രി കെ.രാധാകൃഷ്ണൻ കേരളത്തിന്റെ അഭിമാനമാണ് ശബരിമല തീർത്ഥാടനമെന്ന് അഭിപ്രായപ്പെട്ടു. അൻപതുലക്ഷം തീർഥാടകരാണ് കഴിഞ്ഞ സീസണില്‍ എത്തിയതെന്നും, ഇത്തവണ തീർത്ഥാകരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.