
ന്യൂഡൽഹി∙
പ്രസിഡന്റ്
ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിൽ യുഎസ് ഇന്ത്യയ്ക്ക് അമിത തീരുവ ചുമത്തിയതിനു പിന്നാലെ റഷ്യയുമായുള്ള ബന്ധം ഇന്ത്യ കൂടുതൽ ശക്തമാക്കുന്നതിനിടെയാണ് സന്ദർശനം.
തിങ്കളാഴ്ച ചൈനയിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെയും പുട്ടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. ഡിസംബറിലെ സന്ദർശനത്തെക്കുറിച്ചും ഇരുവരും ചർച്ച നടത്തുമെന്നും ക്രെംലിൻ പ്രതിനിധി യുറി യുഷാകോവ് മാധ്യമങ്ങളോടു പറഞ്ഞു.
‘പ്രസിഡന്റ് പുട്ടിന്റെ ഡിസംബറിലെ ഇന്ത്യൻ സന്ദർശനത്തെക്കുറിച്ചുള്ള തയ്യാറെടുപ്പിനെ കുറിച്ചും നേതാക്കൾ ചർച്ച ചെയ്യും.
എസ്സിഒ ഉച്ചകോടിയുടെ ഭാഗമായി പത്തിലേറെ കൂടിക്കാഴ്ചകളും പുട്ടിൻ നടത്തും.’–യുഷാകോവ് പറഞ്ഞു.
ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിൽ ചൈനയിലെ ടിയാൻജിനിലാണ് എസ്സിഒ ഉച്ചകോടി നടക്കുക. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക തീരുവ യുഎസ് ഇന്ത്യയ്ക്ക് ചുമത്തിയിരുന്നു.
നിലവിൽ 50 ശതമാനം തീരുവയാണ് ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾ യുഎസിൽ ഇറക്കുമതി ചെയ്യാൻ നൽകേണ്ടത്.
റഷ്യയുടെ പ്രധാന വരുമാനം ഊർജ മേഖലയിൽ നിന്നാണ്. 2022ൽ റഷ്യ യുക്രെയ്നിൽ യുദ്ധമാരംഭിച്ചതിനു ശേഷം റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് യുക്രെയ്ന്റെ പാശ്ചാത്യ സഖ്യകക്ഷികളും വലിയ തോതിൽ വെട്ടിക്കുറച്ചിരുന്നു.
ഇതോടെ ഊർജ രംഗത്തുണ്ടായ തിരിച്ചടി യൂറോപ്പിൽനിന്നും ഇന്ത്യയും ചൈനയും അടക്കമുള്ള വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് റഷ്യ മറികടന്നത്. തുടർന്ന് റഷ്യൻ എണ്ണ വാങ്ങരുതെന്ന് യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ തയ്യാറായില്ല.
വില കുറച്ച് എണ്ണ ലഭിക്കുന്നത് എവിടെനിന്നായാലും വാങ്ങും എന്നാണ് ഇന്ത്യയുടെ നിലപാട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]