
കണ്ണൂർ ∙ വിവാഹേതര ബന്ധത്തിന്റെ പേരിൽ കഴിഞ്ഞ ആറു മാസത്തിനിടെ
ജില്ലയുമായി ബന്ധപ്പെട്ടു നടന്നത് നാലു മരണങ്ങൾ. അതിൽ മൂന്നെണ്ണം കൊലപാതകമായിരുന്നു.
യുവതിയെ കൊല്ലാൻ തീ കൊളുത്തിയപ്പോൾ പൊള്ളലേറ്റ പ്രതിയാണു മരിച്ച നാലാമൻ. രണ്ടു പേർ കൊല്ലപ്പെട്ടത് കണ്ണൂരിൽവച്ചുതന്നെയാണ്; ഒരു കൊലപാതകം കർണാടകയിൽ വച്ചും.
ബന്ധുക്കളെയും നാട്ടുകാരെയും വലിയ ഞെട്ടലിലേക്കും വേദനയിലേക്കും തള്ളിവിട്ടുകൊണ്ടായിരുന്നു മൂന്നു മരണങ്ങളും. അതിൽ ഒടുവിലത്തേതാണ് കല്യാട്ട് സുഭാഷിന്റെ ഭാര്യ ദർഷിതയുടെ മരണം.
വിവാഹത്തിനു മുൻപുള്ള അടുപ്പം വിവാഹശേഷം വില്ലനായതാണ് മൂന്നു സംഭവങ്ങളിലും ഉണ്ടായത്.
മാർച്ച് 20ന് രാത്രി ഏഴുമണിയോടെയാണ് കൈതപ്രത്തെ ബിജെപി പ്രവർത്തകനും ഗുഡ്സ് ഓട്ടോ ഡ്രൈവറുമായ കെ.കെ. രാധാകൃഷ്ണനെ (49) പെരുമ്പടവ് നെല്ലൂർ വീട്ടിൽ എൻ.കെ.സന്തോഷ് വെടിവച്ചു കൊലപ്പെടുത്തിയത്.
രാധാകൃഷ്ണൻ പുതുതായി പണിയുന്ന വീടിന് സമീപത്തായിരുന്നു കൊലപാതകം. രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരും പ്രതി സന്തോഷും തമ്മിലുള്ള സൗഹൃദമാണ് നാടിനെ നടുക്കിയ കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പൊലീസിന്റെ കണ്ടെത്തല്‍.
സന്തോഷും മിനിയും സഹപാഠികളായിരുന്നു. പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍വച്ച് ഇരുവരും വീണ്ടും പരിചയം പുതുക്കി സൗഹൃദം തുടർന്നു.
ഇക്കാര്യം രാധാകൃഷ്ണന് അറിഞ്ഞതോടെ പ്രശ്നമായി. സന്തോഷുമായുള്ള ഭാര്യയുടെ അടുപ്പം രാധാകൃഷ്ണന് വിലക്കി.
തുടർന്നാണ് രാധാകൃഷ്ണനെ വെടിവച്ചുകൊല്ലുന്നതിലേക്ക് എത്തിയത്. മിനിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് സന്തോഷിന് കൊലപാതകത്തിന് സഹായം ചെയ്തു നൽകിയെന്ന് കണ്ടെത്തിയതും ഇവരെ അറസ്റ്റ് ചെയ്തതും.
ഈ മാസം ഇരുപതിനാണ് മയ്യിൽ ഉരുവച്ചാലിൽ പ്രവീണയെ ഇരിക്കൂർ കുട്ടാവ് സ്വദേശി ജിജേഷ് വീട്ടിൽ കയറി തീകൊളുത്തി കൊലപ്പെടുത്തിയത്.
പകൽ മൂന്നു മണിയോടെ ജിജേഷ് പെട്രോളുമായി പ്രവീണയുടെ വീട്ടിൽ കയറിച്ചെന്ന് തീ കൊളുത്തുകയായിരുന്നു. ജിജേഷിനും പൊള്ളലേറ്റു.
സാരമായി പൊള്ളലേറ്റ പ്രവീണ ചികിത്സയിലിരിക്കെ പിറ്റേന്ന് പുലർച്ചെയാണ് മരിച്ചത്. 23ന് ആശുപത്രിയിൽ വച്ച് ജിജേഷും മരിച്ചു.
ഇരിക്കൂർ കുട്ടാവിലാണ് പ്രവീണയുടെ സ്വന്തം വീട്. ജിജേഷും പ്രവീണയും സഹപാഠികളായിരുന്നു.
പ്രവീണയുടെ ഭർത്താവ് വിദേശത്താണ്. ഇതിനിടെ പ്രവീണ ജിജേഷുമായുള്ള ബന്ധം അവസാനിപ്പിച്ച് വാട്സാപ്പിലുൾപ്പെടെ ബ്ലോക്ക് ചെയ്തതോടെയാണ് ജിജേഷ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.
ജിജേഷ് അവിവാഹിതനായിരുന്നു.
പ്രവീണയുടേയും ജിജേഷിന്റേയും മരണത്തിനു ശേഷം ഒരാഴ്ച തികയും മുൻപാണ് നാടിനെ ഞെട്ടിച്ച് ഒരു കൊലപാതകം കൂടി നടന്നത്. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.
സുഭാഷിന്റെ ഭാര്യ കർണാടക സ്വദേശിനി ദർഷിതയെയാണ് കാമുകൻ സിദ്ധരാജു വായിൽ ഡിറ്റനേറ്റർ പൊട്ടിച്ച് കൊന്നത്. വെള്ളിയാഴ്ചയാണ് ദർഷിത സുഭാഷിന്റെ കല്യാട്ടെ വീട്ടിൽ നിന്ന് സ്വന്തം നാടായ കർണാടകയിലെ ഹുൻസൂർ ബിലിക്കരെയിലേക്ക് പോയത്.
സുഭാഷിന്റെ വീട്ടിൽനിന്ന് 4 ലക്ഷം രൂപയും 30 പവൻ സ്വർണവും നഷ്ടപ്പെടുകയും ചെയ്തു. വിരാജ്പേട്ട
സാലിഗ്രമിലെ ലോഡ്ജിൽ മുറിയെടുത്താണ് സിദ്ധരാജ് പ്രവീണയെ കൊലപ്പെടുത്തിയത്. വായിൽ ഡിറ്റനേറ്റർ കുത്തിക്കയറ്റി പൊട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ദർഷിത ഭർത്താവിനൊപ്പം വിദേശത്തേക്ക് പോകുമെന്ന് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് സിദ്ധരാജു പറഞ്ഞെങ്കിലും ഇക്കാര്യം പൊലീസ് വിശ്വസിച്ചിട്ടില്ല. അടിമുടി ദുരൂഹത നിറഞ്ഞ കൊലപാതകത്തെക്കുറിച്ച് കർണാടക, കേരള പൊലീസ് അന്വേഷണം നടത്തുകയാണ്.
ദർഷിതയും സിദ്ധരാജുവും തമ്മിൽ 6 വർഷമായി ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഈ ബന്ധം നിലനിൽക്കെയാണ് ദർഷിത സുഭാഷിനെ വിവാഹം കഴിച്ചത്.
വിവാഹശേഷവും ബന്ധം തുടരുകയും അതു കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
‘‘വിവാഹ പൂർവ ബന്ധങ്ങൾ വിവാഹ ശേഷവും തുടരുന്നതാണ് ഗുരുതരമായ പ്രതിസന്ധിയിലേക്കെത്തുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ബന്ധം തുടരുകയും പങ്കാളി ഇക്കാര്യം അറിയുകയും ചെയ്യുന്നതോടെ പ്രശ്നം രൂക്ഷമാകും.
ബന്ധുക്കളും സുഹൃത്തുക്കളും ഇടപെട്ടാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നത്’’. പൊലീസ് സ്റ്റേഷനുകളിൽ ഇത്തരം നിരവധി കേസുകളെത്തുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കുടുംബപ്രശ്നമായതിനാൽ കേസെടുക്കാതെ പരമാവധി ഒത്തുതീർപ്പാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പക്ഷേ പല ഘട്ടത്തിലും ഇത്തരം ബന്ധങ്ങൾ ദുരന്തങ്ങളിലാണ് അവസാനിക്കുന്നത്.
കണ്ണൂരിൽ കൊല്ലപ്പെട്ട മൂന്നു പേർക്കും ചെറിയ കുട്ടികളുണ്ടെന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]