
കണ്ണൂർ∙ എംഡിഎം
വിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം വേണമെന്ന ഭാര്യ മഞ്ജുഷയുടെ ആവശ്യം കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി.
കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്കു മാറ്റുന്നതിനുള്ള നടപടികളും ആരംഭിക്കും. പക്ഷപാതപരമായാണ് അന്വേഷണം നടത്തിയതെന്നാരോപിച്ചാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.
അന്വേഷണം പൂർണമല്ലെന്നും ഫോൺ കോൾ രേഖകൾ ഉൾപ്പെടെയുള്ളവ ഹാജരാക്കിയിട്ടില്ലെന്നും നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് അന്വേഷണം നീങ്ങിയതെന്നും കുടുംബം ആരോപിച്ചു.
അതേസമയം, കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും തുടരന്വേഷണ ഹർജി നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം.
ഹർജി തള്ളണമെന്നാവശ്യപ്പെട്ട് പൊലീസും റിപ്പോർട്ട് നൽകിയിരുന്നു. കേസിന്റെ അന്വേഷണ പരിധിയിൽ വരുന്ന മുഴുവൻ കാര്യങ്ങളും സമഗ്രമായി പരിശോധിച്ച് അന്വേഷണം നടത്തുകയും പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതുമാണെന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.
കേസന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളുകയും അന്വേഷണം ശരിയായ രീതിയിലാണെന്ന് അഭിപ്രായപ്പെട്ടതുമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഈ റിപ്പോർട്ട് പരിഗണിച്ച കോടതി ഇരുഭാഗത്തിന്റേയും വാദം കേട്ടശേഷമാണ് തുടരന്വേഷണം വേണമെന്ന ഹർജി തള്ളിയത്.
ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിന് യാത്രയയപ്പ് നൽകുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി എത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.
ദിവ്യ, നവീൻ ബാബുവിനെ വിമർശിച്ച് സംസാരിച്ചു. ഇതിൽ മനംനൊന്ത് നവീൻ ബാബു ആത്മഹത്യ ചെയ്തെന്നാണ് കേസ്.
ഏക പ്രതിയാണ് പി.പി. ദിവ്യ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]