

നടി രേഖ നായരുടെ കാറിടിച്ച് അപകടം ; റോഡരികില്‍ കിടന്നുറങ്ങിയ ആള് മരിച്ചു ; ഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ്
നടിയുടെ വാഹനം കയറി റോഡരികില്‍ കിടന്നുറങ്ങിയ ആള് മരിച്ചു. ആഗസ്റ്റ് 27ന് രാത്രി എട്ട് മണിേയാടെ ചെന്നൈയിലെ ജാഫര്‍ഖാന്‍പേട്ടിലെ പച്ചയ്യപ്പാസ് സ്ട്രീറ്റ്-വിഎം ബാലകൃഷ്ണന് സ്ട്രീറ്റ് ജംഗ്ഷനിലായിരുന്നു അപകടം.
അപകടത്തില്‍ അണ്ണൈസത്യ നഗര്‍ സ്വദേശി മഞ്ചന്‍ (55) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ പാണ്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മദ്യലഹരിയിലായിരുന്ന ഇയാള്‍ ജാഫര്‍ഖാന്‍പെട്ടിലെ പച്ചയപ്പന്‍ സ്ട്രീറ്റില്‍ റോഡരികില്‍ കിടക്കവെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അപകടസമയത്ത് നടി വാഹനത്തില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

അപകടത്തില്‍ കേസെടുത്ത ഗിണ്ടി പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കാര്‍ കണ്ടെത്തിയത്. കാറുമായി മെക്കാനിക്ക് ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ആയിരുന്നു അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]