

വിവാഹ വാഗ്ദാനം നൽകി യുവതിയെ വിദേശത്ത് വച്ച് ലൈംഗികമായി പീഡിപ്പിച്ചു ; ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പിടികൂടി പൊലീസ്
സ്വന്തം ലേഖകൻ
തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശിയായ ഷാരോണിനെ (32) ഗുരുവായൂർ പൊലീസാണ് പിടികൂടിയത്.
വിദേശത്തു ജോലി ചെയ്തു വന്നിരുന്ന യുവതിയെ ജോലി സ്ഥലത്തുള്ള പരിചയം വെച്ചാണ് പ്രതി കഴിഞ്ഞ ഒരു വർഷ കാലയളവിൽ വിദേശത്ത് വച്ച് പല തവണ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡനത്തിന് ശേഷം വിവാഹത്തിൽ നിന്ന് പിന്മാറിയ യുവാവിനെതിരെ ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുകയായിരുന്നു.
തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോയമ്പത്തൂരിലെ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]