
പ്രശസ്ത ശിൽപ്പിയും സഹസംവിധായകനുമായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു.
ഫുട്ബോൾ കളിക്കിടെ ഉണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളുടെ സഹസംവിധായകനാണ്.
Read Also: http://‘മുകേഷിനെ പിന്തുണച്ചതും, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റവും അവമതിപ്പുണ്ടാക്കി’; സുരേഷ് ഗോപിക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വം കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായിരുന്ന അനിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നിന്ന് ബിഎഫ്എ പൂർത്തിയാക്കി. പിന്നീട് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ശിൽപ്പകലയിൽ എംഎഫ്എയും നേടിയിട്ടുണ്ട്.
ഹൈദരാബാദ് സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത്ത് വെമുലയുടെ സ്മാരക ശിൽപം അനിലാണ് നിർമിച്ചത്. ഭാര്യ ചിത്രകാരിയായ അനുപമ ഏലിയാസ്.
Story Highlights : Manjummal Boys co-director Anil Xavier passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]