അടുത്തിടെയായിരുന്നു ശ്രീവിദ്യ മുല്ലച്ചേരിയുടെ വിവാഹം തീരുമാനിച്ചത്. വര്‍ഷങ്ങളായുള്ള പ്രണയം വിവാഹത്തിലെത്തുന്നതിന്റെ സന്തോഷത്തിലാണ് ശ്രീവിദ്യയും രാഹുലും. സുരേഷ് ഗോപി, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സിനിമയില്‍ നിന്നും നിരവധി പ്രമുഖരെയാണ് ഇവര്‍ കല്യാണം ക്ഷണിച്ചിട്ടുള്ളത്.
കല്യാണത്തിനുള്ള ഒരുക്കങ്ങളൊക്കെ നേരത്തെ തുടങ്ങിയെന്നും രാഹുലും ശ്രീവിദ്യയും പറഞ്ഞിരുന്നു. കാര്യങ്ങളെല്ലാം വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ടായിരുന്നു ഇരുവരും. ഇപ്പോഴിതാ സംഗീത് നൈറ്റിനുള്ള കോസ്റ്റ്യൂം ശരിയാക്കിയിരിക്കുകയാണ് ശ്രീവിദ്യ. മനസില്‍ ചില കളറുണ്ട്. ട്രെയിലറൊക്കെ നോക്കിയതിന് ശേഷമാണ് ഡ്രസ് ഏതാണെന്ന് തീരുമാനിക്കുന്നതെന്നും ശ്രീവിദ്യ പറയുന്നു. ശബരിനാഥാണ് സ്റ്റൈലിസ്റ്റായി വരുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. അദ്ദേഹം കൂടെയുള്ളത് കൊണ്ട് പ്രത്യേകിച്ച് ടെന്ഷനൊന്നുമില്ലെന്നും ശ്രീവിദ്യ പറയുന്നുണ്ടായിരുന്നു.
ഇന്‍ഡസ്ട്രിയിലുള്ള ആളായതിനാല്‍ വിവാഹ ശേഷവും അഭിനയ മേഖലയില്‍ ഞാന്‍ ഉണ്ടാവും. അതിനൊന്നും രാഹുലിന് പ്രശ്നമില്ലെന്ന് ശ്രീവിദ്യ വ്യക്തമാക്കിയിരുന്നു. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ സിനിമ പോലെയുള്ള ജീവിതമാണ് പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ മേജര്‍ രവിയുടെ സിനിമയിലെ പോലെ പൊട്ടലും, ചീറ്റലും സന്തോഷവുമൊക്കെയായിരിക്കും നടക്കാന്‍ പോവുന്നതെന്ന് തോന്നുന്നുവെന്നും രാഹുല്‍ പറയുന്നുണ്ടായിരുന്നു. ജനിക്കാന്‍ പോവുന്ന കുഞ്ഞിന് ഇടാനുള്ള പേരൊക്കെ എന്റെ മനസിലുണ്ടെന്ന് രാഹുല്‍ പറഞ്ഞപ്പോള്‍, അധികമാര്‍ക്കും ഇല്ലാത്ത പേരിനോടാണ് താല്‍പര്യമെന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്.
വീണ്ടും ഞെട്ടിക്കാൻ ജഗദീഷ്; കരിയറിലെ പുതിയ വേഷവുമായി ‘കിഷ്കിന്ധാ കാണ്ഡം’
ശ്രീവിദ്യയ്ക്ക് ചില കാര്യങ്ങളില്‍ കുറച്ച് പിടിവാശിയുണ്ട്. അത് അഡ്ജസ്റ്റ് ചെയ്യാവുന്നതേയുള്ളൂ, അല്ലാതെ പ്രശ്നങ്ങളൊന്നുമില്ലെന്നും രാഹുല്‍ വിശദീകരിച്ചിരുന്നു. യൂട്യൂബ് ചാനലിലൂടെയായിരുന്നു രാഹുലും ശ്രീവിദ്യയും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് സംസാരിച്ചത്. ഇനിയങ്ങോട്ടുള്ള വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെയായി പങ്കിടുമെന്നും ഇരുവരും പറഞ്ഞിരുന്നു. വീഡിയോകളില്‍ വലിയ മടിയാണെങ്കിലും, ഇനി ഞാന്‍ വീഡിയോ എടുക്കുമ്പോള്‍ അവന് നോക്കിയിരിക്കാന്‍ പറ്റില്ലല്ലോ എന്ന് പറഞ്ഞ് രാഹുലിനെ ട്രോളിയിരുന്നു ശ്രീവിദ്യ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]