
കൊച്ചി ∙ ‘ആക്ഷൻ ഹീറോ ബിജു– 2’മായി ബന്ധപ്പെട്ട പണമിടപാട് തർക്കത്തിൽ വീണ്ടും ട്വിസ്റ്റ്.
നടൻ ക്കും സംവിധായകൻ ഏബ്രിഡ് ഷൈനിനുമെതിരെ 1.90 കോടി രൂപയുടെ വഞ്ചനാകുറ്റത്തിനു പരാതി നൽകിയ തലയോലപ്പറമ്പ് സ്വദേശി പി.എസ്.ഷംനാസിനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവ്. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന വിധം രേഖകള്‍ ഹാജരാക്കിയെന്ന് വ്യക്തമാക്കിയാണ് വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്.
അടുത്ത മാസം 28ന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ ഷംനാസിന്റെ പരാതിയിൽ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ ജാമ്യമില്ലാ കുറ്റത്തിനു കേസെടുത്തിരുന്നു.
ഷംനാസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ചുള്ള തെറ്റായ കാര്യങ്ങൾ ഉൾപ്പെടുത്തിയതു മൂലമാണ് ഒരു സിവിൽ കേസായി കണക്കാക്കേണ്ടിയിരുന്ന കേസിനെ ക്രിമിനൽ കേസായി കണക്കാക്കി നിവിൻ പോളിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതെന്ന് കോടതി ഉത്തരവിൽ പറയുന്നു.
ഈ സാഹചര്യത്തിൽ ഷംനാസിനെതിരെ ബിഎൻഎസ് 227 അനുസരിച്ച് അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ താനും ഏബ്രിഡ് ഷൈനും ഷംനാസും ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാ അവകാശങ്ങളും തന്റെ കമ്പനിയായ പോളി ജൂനിയറിനാണെന്ന് നിവിൻ പോളി പറയുന്നു.
എന്നാൽ ഇക്കാര്യം മറച്ചു വച്ച് ഫിലിം ചേംബറില്‍നിന്നു ചിത്രത്തിന്റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനായി തന്റെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കി ഫിലിം ചേംബറില്‍നിന്നു രേഖ കരസ്ഥമാക്കുകയും ചെയ്തു.
ഇത് ഹാജരാക്കിയാണ് സിനിമയുടെ പൂര്‍ണ അവകാശം തനിക്കാണെന്ന് ഷംനാസ് സത്യവാങ്മൂലം നൽകിയത് എന്നാണ് നിവിൻ പോളി പറയുന്നത്.
തുടർന്നായിരുന്നു നിവിൻ പോളിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത്. തുടർന്ന് നിവിൻ പോളി ഹാജരാക്കിയ രേഖകൾ അതേ കോടതി തന്നെ പരിശോധിച്ചു.
തുടർന്നാണ് തെറ്റായ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി ഷംനാസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
തന്റെ വ്യാജ ഒപ്പിട്ട് ചേംബറിൽ നിന്ന് സിനിമയുടെ അവകാശം സ്വന്തമാക്കിയെന്ന് കാട്ടി നിവിൻ പോളി നൽകിയ കേസിൽ ഷംനാസിനെതിരെ എറണാകുളം സെൻട്രൽ
നേരത്തെ കേസെടുത്തിരുന്നു. എന്നാൽ നിവിന്റെ അവകാശവാദങ്ങൾ ശരിയല്ലെന്നായിരുന്നു ഷംനാസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതിനിടെയാണ് കോടതിയിൽനിന്ന് അന്വേഷണത്തിനുള്ള ഉത്തരവ്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം Facebook/shamnas.ps.92, Faceebook/nivinpauly എന്നിവടങ്ങളിൽനിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]