
ദില്ലി: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടൻ. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടേതാണ് പ്രസ്താവന.
സെപ്റ്റംബറിനുള്ളിൽ ഇസ്രായേൽ വെടി നിർത്തൽ നടപടികൾ എടുക്കണമെന്നും ഇല്ലെങ്കിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്നുമാണ് നിലപാടെടുത്തത്. നേരത്തെ ഫ്രാൻസും സമാന നിലപാടെടുത്തിരുന്നു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ വെച്ച് സെപ്തംബറിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്നാണ് ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ പ്രതികരിച്ചത്.
ഇതിൻ്റെ പിൻപറ്റിയാണ് ബ്രിട്ടനും രംഗത്ത് എത്തിയതെങ്കിലും വെടിനിർത്താൻ ഇസ്രയേൽ തയ്യാറായാൽ പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നതിൽ നിന്ന് ബ്രിട്ടൻ പിന്മാറുമോയെന്ന് വ്യക്തമല്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]