
മണ്ണുത്തി∙ കൂട്ടാലയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് വീട്ടില്‍ സുന്ദരന്‍ (75) ആണ്
.
ഇയാളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ വിജനമായ പറമ്പില്‍ ചാക്കിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. വയോധികന്റെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് മൂത്തമകന് സുമേഷിനെ മണ്ണുത്തി
കസ്റ്റഡിയിലെടുത്തു.
ഇന്നു വൈകിട്ട് 5.45 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സുന്ദരന്റെ ഭാര്യ തിരച്ചില്‍ നടത്തുന്നതിനിടെ രക്തക്കറ കാണുകയായിരുന്നു.
തുടര്‍ന്ന് സമീപസ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം അറിഞ്ഞ് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്.
ഇളങ്കോ, ഒല്ലൂര്‍ എസിപി സുധീരന്, മണ്ണുത്തി എസ്എച്ച്ഒ കെ.സി ബൈജു എന്നിവര്‍ സ്ഥലത്ത് എത്തി. കസ്റ്റഡിയിലുള്ള സുമേഷിനെ ചോദ്യം ചെയ്തു വരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]