
കോഴിക്കോട്: പേരാമ്പ്രയിൽ യുവാവിനെ ആക്രമിച്ച് പണവും ആഡംബര കാറും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. ചെമ്പ്ര സ്വദേശികളായ ഫഹദ്, എടത്തിൽ സുഫൈൽ, പാണ്ടിക്കോട് സ്വദേശി അജിനാസ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ മറ്റു പ്രതികളായ കോടേരിച്ചാൽ സ്വദേശി സിറാജ്, മൂരികുത്തി സ്വദേശി ഷമീർ എന്നിവർ ഒളിവിലാണ്. ഇതിൽ ഷമീർ വിദേശത്തേക്ക് കടന്നുവെന്ന് പൊലീസ് പറഞ്ഞു.
ജൂലായ് 11ന് രാത്രി പേരാമ്പ്ര ബാദുഷ ഹൈപ്പർ മാർക്കറ്റിന് സമീപം വെച്ചാണ് സംഭവം. കാറിൽ ഇരിക്കുകയായിരുന്ന ആഷിക്കിനെ മർദ്ദിച്ച് ആഡംബര വാഹനവുമായി കടന്നു കളയുകയായിരുന്നു.
ആഷിക്കിന്റെ കൈയിൽ ഉണ്ടായിരുന്ന 11000 രൂപ അടങ്ങിയ പേഴ്സും മറ്റു രേഖകളും പ്രതികൾ കൈക്കലാക്കി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട
തർക്കമാണ് സംഭവത്തിന് പിന്നിലെന്നു പൊലീസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]