
തിരുവനന്തപുരം∙ കാറ്റിലും മഴയിലും വൈദ്യുതിക്കമ്പി പൊട്ടിവീഴുമ്പോൾ വൈദ്യുതി വിതരണം സ്വയം നിലയ്ക്കുന്ന സാങ്കേതിക വിദ്യ ഇവിടെ നടപ്പിലാക്കാൻ സാധിക്കുമോ എന്ന് മനുഷ്യാവകാശ കമ്മിഷൻ. ഇത് സംബന്ധിച്ച് പരിശോധന നടത്താൻ
ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്
മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകി.
മറ്റു സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്കമ്പി പൊട്ടിവീണപ്പോഴുണ്ടായ ഷോക്കേറ്റ് ഒട്ടേറെ മരണങ്ങൾ സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ മനുഷ്യാവകാശ കമ്മിഷൻ കേസ് റജിസ്റ്റർ ചെയ്തത്.
തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലുണ്ടായ മരണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും ഉത്തരവിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]