
കണ്ണൂര്‍: പ്രമുഖ തീർഥാടക കേന്ദ്രമായ കൊട്ടിയൂർ ശിവക്ഷേത്രത്തിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക ടൂറിസം പദ്ധതിക്ക് കീഴിൽ നടപ്പിലാക്കിയ സമഗ്ര വികസന പദ്ധതിയുടെ പ്രവൃത്തി പൂർത്തീകരണ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. അഡ്വ.
സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായി. സംസ്ഥാന സർക്കാർ ഫണ്ടിൽ നിന്ന് 4.52 കോടിയും കിഫ്ബി ഫണ്ടിൽ നിന്ന് 5.45 കോടി രൂപയും ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.
മ്യൂസിയം, കെട്ടിടം, മാർക്കറ്റ്, ഗോശാല, ഊട്ടുപുര, കാർ പാർക്കിംഗ്, ഡോർമറ്ററി ആൻഡ് ക്ലോക്ക് റൂം, ഓപൺ തിയറ്റർ, ടിക്കറ്റ് കൗണ്ടർ, പിൽഗ്രിം ഷെൽട്ടർ എന്നിവയാണ് പ്രധാന ഘടകങ്ങൾ. പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ദക്ഷിണേന്ത്യയിലെ പ്രശസ്ത ക്ഷേത്രമായ കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തില്‍ ടൂറിസം വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികൾ ഇന്ന് നാടിന് സമർപ്പിച്ചു.
തീർത്ഥാടക – പൈതൃക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് 10 കോടിയോളം രൂപ ചെലവഴിച്ച് കൊട്ടിയൂർ ക്ഷേത്രത്തിൽ വിവിധ വികസന പദ്ധതികൾ ടൂറിസം വകുപ്പ് നടപ്പിലാക്കിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]