
തിരുവനന്തപുരം ∙
യില്‍ അധികാരത്തര്‍ക്കം തുടരുന്നു. സസ്പെന്‍ഡ് ചെയ്യപ്പെട്ട
റജിസ്ട്രാര്‍ ഡോ. കെ.എസ്.അനില്‍കുമാര്‍ ഇ-ഫയലുകള്‍ നോക്കി വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മലിന്റെ അംഗീകാരത്തിനായി അയയ്ക്കുന്നുണ്ടെങ്കിലും എല്ലാം നിരാകരിക്കപ്പെടുകയാണ്.
അതേസമയം റജിസ്ട്രാറുടെ ചുമതല വഹിക്കുന്ന പ്ലാനിങ് ഡയറക്ടര്‍ ഡോ. മിനി കാപ്പൻ മുഖേന വരുന്ന ഫയലുകൾ വിസി തീര്‍പ്പാക്കുന്നുമുണ്ട്.
ഏറ്റവുമൊടുവില്‍, യൂണിവേഴ്സിറ്റി യൂണിയൻ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കണമെന്ന യൂണിയന്റെ അപേക്ഷയിന്മേലുള്ള അനിൽകുമാറിന്റെ ശുപാർശ വിസി തള്ളി. വിദ്യാർഥി യൂണിയന്റെ പ്രവർത്തനങ്ങൾക്ക് ഫണ്ട് ആവശ്യമുള്ളതുകൊണ്ട് ബന്ധപ്പെട്ട
ഫയൽ ഡോ. മിനി കാപ്പന്റെ ശുപാർശയോടെ അടിയന്തരമായി അയയ്ക്കാൻ വിസി ഉത്തരവിട്ടു.
യൂണിയൻ ഫണ്ട് അനുവദിക്കുന്നത് ബോധപൂർവം വൈകിക്കുക എന്ന ഉദ്ദേശ്യമാണ് നിയമാനുസരണം ഫയൽ അയയ്ക്കാൻ തയാറാകാത്തതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.
സസ്പെൻഷനിലാണെങ്കിലും ദിവസവും സർവകലാശാലയിലെത്തുന്ന അനിൽകുമാർ അംഗീകരിക്കുന്ന ഫയലുകളിൽ മേൽനടപടി സ്വീകരിക്കരുതെന്നും റജിസ്ട്രാറുടെ ചുമതല വഹിക്കുന്ന പ്ലാനിങ് ഡയറക്ടറുടെ അംഗീകാരം ഇല്ലാതെ മേൽ നടപടികളെടുക്കുന്നത് ഗൗരവപൂർവം കണക്കാക്കുമെന്നും എല്ലാ ബ്രാഞ്ച് ഉദ്യോഗസ്ഥർക്കും വിസി മുന്നറിയിപ്പ് നൽകി. സസ്പെൻഡ് ചെയ്യപ്പെട്ട
റജിസ്ട്രാർ ഓഫിസിൽ അനധികൃതമായി ഹാജരാകുന്നത് ഒഴിവാക്കിയാൽ മാത്രമേ സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർക്കുകയുള്ളുവെന്ന നിലപാടിലാണ് വിസി. റജിസ്ട്രാറുടെ ഫയൽ ലിങ്ക് മാറ്റി നൽകാൻ ആവശ്യപ്പെട്ടിട്ടും ചില സിൻഡിക്കേറ്റ് അംഗങ്ങളുടെ ഇടപെടൽ മൂലം ലിങ്കിന്റെ പാസ്വേഡ് സൂക്ഷിക്കുന്ന നോഡൽ ഉദ്യോഗസ്ഥർ ലിങ്ക് മാറ്റി നൽകാൻ ഇതുവരെ തയാറായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]