
വാഷിങ്ടൻ ∙ ന്യൂയോര്‍ക്ക് നഗരത്തിൽ നടന്ന
4 പേർ കൊല്ലപ്പെട്ടു. 345 പാർക്ക് അവന്യുവിലെ കെട്ടിടത്തിലാണു തിങ്കളാഴ്ച യുഎസ് പ്രാദേശിക സമയം വൈകിട്ട് ആറരയോടെ വെടിവയ്പ്പുണ്ടായത്.
കൊല്ലപ്പെട്ടവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും രണ്ട് പ്രദേശവാസികളും ഉൾപ്പെട്ടിട്ടുണ്ട്. വെടിവയ്പ്പിനു ശേഷം അക്രമി ജീവനൊടുക്കി.
ആക്രമണ കാരണം വ്യക്തമല്ല.
ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ ബ്ലാക്സ്റ്റോൺ, നാഷനൽ ഫുട്ബോൾ ലീഗ്, കെപിഎംജി തുടങ്ങിയ കമ്പനികളുടെ ഓഫിസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് വെടിവയ്പ്പുണ്ടായത്. അക്രമി തോക്കുമായി കെട്ടിടത്തിനുള്ളിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.
ബോംബ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
സംഭവസ്ഥലത്തേക്ക് കൂടുതൽ പൊലീസുകാര്‍ എത്തിയിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ നിന്ന് ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു.
നിലവിൽ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണു വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]