
കൊച്ചി: ആലുവയിൽ എക്സൈസിന്റെ മയക്കുമരുന്ന് വേട്ട. ആലുവയിലെ ഫൈവ് സ്റ്റാർ ബാർ ഹോട്ടലിൽ നിന്നും ന്യൂജനറേഷൻ മയക്കുമരുന്നുമായി നാല് പേർ പിടിയിലായത് വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി പിടിയിലായ യുവാവിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ. ആലുവ അത്താണിയിൽ പ്രവർത്തിക്കുന്ന ഫൈവ് സ്റ്റാർ ബാർ ഹോട്ടലിൽ എക്സൈസ് നടത്തിയ റെയ്ഡിലാണ് കഴിഞ്ഞ ദിവസം എംഡിഎംഎ ടാബ്ലറ്റ്, കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവയുമായി ഒരു യുവതിയുൾപ്പടെ നാല് പേരെ എക്സൈസ് അസ്റ്റ് ചെയ്തത്.
കലൂർ സ്വദേശി ജീന ദേവ്, പള്ളുരുത്തി സ്വദേശി അരുൺ സി കിഷോർ, കൊല്ലം സ്വദേശിനി സൂചിമോൾ എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. എക്സൈസ് വാഹന പരിശോധനയിൽ ഒരു യുവാവ് മയക്കുമരുന്നുമായി പിടിയിലായതോടെയാണ് ഫൈവ് സ്റ്റാർ ഹോട്ടലിൽ കഴിയുകയായിരുന്ന മറ്റ് നാല് പേരെയും എക്സൈസ് പൊക്കിയത്. വാഹന പരിശോധനയ്ക്കിടെ പള്ളുരുത്തി സ്വദേശി മുഹമ്മദ് ഹയാസിന്റെ മാരുതി ഇഗ്നീസ് കാറിൽ നിന്നും 2.1 05 ഗ്രാം വരുന്ന എംഡിഎംഎ ടാബ്ലറ്റുകൾ എക്സൈസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഹോട്ടലിൽ എത്തിയത്.
പ്രതികൾ താമസിക്കുന്ന ഹോട്ടൽ മുറിയിൽ എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഇവരിൽ നിന്ന് കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ കസ്റ്റഡിയിലെടുത്തു. ഇതോടെ പ്രതികളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും മയക്കുമരുന്ന് ലഭിച്ചത് എവിടെ നിന്നാണെന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് അറിയിച്ചു. പരിശോധനയിൽ എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ പ്രമോദ്, പ്രിവന്റീവ് ഓഫീസർ ജിനീഷ് കുമാർ, ബസന്തകുമാർ, മനോജ്, അഭിജിത്ത് മോഹൻ, വനിതാ ഓഫീസർമാരായ സരിത റാണി, നിഷ എന്നിവർ പങ്കെടുത്തു.
Last Updated Jul 29, 2024, 5:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]