
തിരുവനന്തപുരം: ഓഹരി വിപണിയിലെ വ്യാപാരത്തിലൂടെ വമ്പൻ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് പ്രമുഖ ക്രിമിനൽ അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറിന്റെ 93 ലക്ഷം രൂപ ഓണ്‍ലൈൻ തട്ടിപ്പ് ശൃംഖല തട്ടിയെടുത്തു. സൈബർ കേസുകളിലടക്കം ഹാജരാകുന്ന അജിത് കുമാറിനെ കഴിഞ്ഞ ജൂണ്‍ 21 മുതൽ ഈ മാസം 27 വരെയുള്ള കാലയളവിലാണ് വളരെ വിദഗ്ധമായി കബളിപ്പിച്ചത്. സൈബർ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.
കസ്റ്റംസ്, എൻഐഎ എന്നീ കേന്ദ്ര ഏജൻസികളടക്കം ഹാജരാകുന്ന സീനിയർ അഭിഭാഷകനാണ് ശാസ്തമംഗലം അജിത് കുമാര്‍. കഴിഞ്ഞ ജൂണ്‍ 27ന് ശാസ്തമംഗലം അജിത് കുമാറിന്റെ വാട്സ് അപ്പ് നമ്പറിൽ വിളിച്ചായിരുന്നു തട്ടിപ്പിന് തുടക്കം. ഒരു വിദേശ നമ്പറിൽ നിന്നായിരുന്നു വിളി. ഓഹരി വിപണിയിലെ വ്യാപാരത്തിലൂടെ വൻലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചു. ഷെയർഖാൻ ക്ലബ് 88 എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേര്‍ത്തു. പിന്നീട് ബ്ലോക്ക് ടൈഗൈഴ്സ് എന്ന മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു.
പിന്നീട് ബന്ധപ്പെടുന്നത് മറ്റൊരാള്‍. രണ്ട് തവണയായി 5 ലക്ഷം രൂപ ഇടാൻ ആവശ്യപ്പെട്ടു. ഓഹരി വ്യാപാരത്തിലൂടെ ലാഭം ലഭിക്കുന്നതായി വ്യാജമായി കാണിച്ചു. ഇതോടെയാണ് ശാസ്തമംഗലം അജിത് കുമാർ കൂടുതൽ പണം നൽകുന്നത്. ഈ മാസം 27 വരെ പല ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ട്രാന്‍സ്ഫർ ചെയ്തത് 93 ലക്ഷം രൂപ. പിന്നീട് പ്രതികളെ ബന്ധപ്പെടാൻ കഴിയാതായി. ലാഭം കാണിച്ചതെല്ലാം തട്ടിപ്പെന്ന് ബോധ്യപ്പെട്ടു. ഇതോടെയാണ് ഇദ്ദേഹം സൈബർ പൊലീസിൽ പരാതി നല്‍കിയത്.
Last Updated Jul 29, 2024, 12:05 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]