

First Published Jul 28, 2024, 4:44 PM IST
നടൻ സിദ്ദീഖിന്റെ മകനും നടനുമായ ഷഹീനും ഡോ. അമൃത ദാസിനും കുഞ്ഞ് ജനിച്ചു. പെൺകുഞ്ഞാണ്. അമൃതയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ‘ദുആ ഷഹീൻ’ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ജൂലായ് 10ന് ആയിരുന്നു ഷഹീനും അമൃതയ്ക്കും കുഞ്ഞ് ജനിച്ചതെങ്കിലും ഇപ്പോഴാണ് സന്തോഷവാർത്ത പുറംലോകത്ത് എത്തുന്നത്.
‘ദുആ ഷഹീൻ’ എന്ന മകൾ ജനിച്ചതോടെ ഞങ്ങളുടെ വീട് രണ്ടടി കൂടി വളർന്നു. അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു’, എന്നാണ് അമൃത സന്തോഷം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്. കുഞ്ഞിക്കാലുകളുടെ ചിത്രത്തിനൊപ്പം ആയിരുന്നു അമൃതയുടെ പോസ്റ്റ്.
2022 മാർച്ചിലായിരുന്നു അമൃതയുടെയും ഷഹീന്റെയും വിവാഹം. പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീർ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങൾ ആണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അടുത്തിടെയാണ് സിദ്ദീഖിന്റെ മൂത്തമകനായ റാഷിൻ അന്തരിച്ചത്.
അതേസമയം, മറുവശം എന്ന ചിത്രമാണ് ഷഹീന്റേതായി ഒരുങ്ങുന്ന ചിത്രം. സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം ആണ് ചിത്രത്തിന്റെ സംവിധാനം. കല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മറുവശം. ജയശങ്കർ, പ്രശാന്ത് അലക്സാണ്ടർ, കൈലാഷ്, ശ്രീജിത്ത് രവി, അഥിതി മോഹൻ, അഖിൽ പ്രഭാകരൻ, സ്മിനു സിജോ, നദി ബക്കർ, റ്റ്വിങ്കിൾ ജോബി, ബോബൻ ആലുമ്മൂടൻ, ക്രിസ് വേണുഗോപാൽ, ഹിസ്സാൻ, സജിപതി, ദനിൽ കൃഷ്ണ, സഞ്ജു സലിം പ്രിൻസ് റോയ് തുടങ്ങിയവരാണ് താരങ്ങൾ. ബാനർ റാംസ് ഫിലിം ഫാക്ടറി, രചന, സംവിധാനം അനുറാം, ഛായാഗ്രഹണം മാർട്ടിൻ മാത്യു, ഗാനരചന ആന്റണി പോൾ, സംഗീതം അജയ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, പിആർഒ പി ആർ സുമേരൻ.
Last Updated Jul 28, 2024, 4:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]