
വാൻ ഹയി 503 ചരക്കുകപ്പൽ അപകടം: തീ അണയ്ക്കുന്ന ദൃശ്യം പുറത്ത്
കൊച്ചി ∙ അറബിക്കടലിൽ തീ പിടിച്ച വാൻ ഹയി 503ലെ തീ അണയ്ക്കുന്ന ദൃശ്യം പുറത്ത്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സക്ഷം എന്ന ടഗ്ഗിൽ നിന്നുള്ളതാണ് ദൃശ്യം.
കപ്പലിനെ ഇന്ത്യൻ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിന് (ഇഇസെഡ്) പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് തീ അണയ്ക്കാനും മറ്റു ഭാഗങ്ങൾ തണുപ്പിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നത്. നേരത്തെ കപ്പലിൽ ഇറങ്ങിയ രക്ഷാസംഘം കപ്പലിന്റെ ഉള്ളിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തു വിട്ടിരുന്നു.
കപ്പലിലെ തീ അണയ്ക്കുന്ന ദൃശ്യം (Photo : Special Arrangement)
കപ്പൽ ഇന്നലെ വൈകിട്ട് കരുനാഗപ്പള്ളിക്കും വർക്കലയ്ക്കും ഇടയിൽ 134 നോട്ടിക്കൽ മൈൽ (240 കിമീ) ദൂരത്തിലായിരുന്നു ഉണ്ടായിരുന്നത്.
കപ്പലിന്റെ എൻജിൻ മുറിയിൽ നിറഞ്ഞിരിക്കുന്ന വെള്ളം പുറത്തേക്ക് കളയാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കപ്പലിലെ തീ അണയ്ക്കുന്ന ദൃശ്യം (Photo : Special Arrangement)
കപ്പലിനെ കെട്ടിവലിക്കുന്ന ടഗ്ഗായ ഓഫ്ഷോർ വാരിയർ അതിന്റെ 75 ശതമാനവും ശേഷിയും ഉപയോഗിച്ച് ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
ജൂൺ ഒൻപതിനാണ് കണ്ണൂർ അഴീക്കൽ തീരത്തു നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ വച്ച് വാൻ ഹയി 503 എന്ന ചരക്കുകപ്പലിന് തീ പിടിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]