
ഗർഭിണിയുടെ വയറ്റിൽ മെഡിക്കൽ ജെല്ലിനു പകരം പുരട്ടിയത് ആസിഡ്, പൊള്ളലേറ്റു; അമ്മയുടെയും കുഞ്ഞിന്റെയും നില തൃപ്തികരം
മുംബൈ∙ സർക്കാർ ആശുപത്രിയിൽ ഗർഭിണിയുടെ വയറ്റിൽ മെഡിക്കൽ ജെല്ലിനു പകരം ഹൈഡ്രോ ക്ലോറിക് ആസിഡ് പുരട്ടിയെന്നു പരാതി. ജൽനയിലെ ബൊകാർദൻ റൂറൽ ആശുപത്രിയിൽ പ്രസവത്തിനായി എത്തിയ ഷീല ബലേറാവുവിനാണു ദുരനുഭവമുണ്ടായത്.
ഇതേ തുടർന്ന് യുവതിയുടെ വയറ്റിൽ പൊള്ളലേറ്റു. അമ്മയുടെയും കുഞ്ഞിന്റെയും നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.
ആശുപത്രിയിലെ ശുചീകരണ തൊഴിലാളി അബദ്ധത്തിൽ മെഡിക്കൽ ട്രേയിൽ വച്ച ആസിഡാണ് നഴ്സുമാർ ഉപയോഗിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഗുരുതരമായ പിഴവാണ് സംഭവിച്ചതെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും ജില്ലാ സിവിൽ സർജൻ ഡോ.
ആർ.എസ്. പാട്ടീൽ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]